ഡോ. ​ഹ​നാ​ദി അ​ൽ ഹ​മ​ദ്​

50 പിന്നിട്ടവർ പനി വാക്​സിൻ എടുക്കണം

ദോ​ഹ: ​ചൂ​ട്​ മാ​റി, രാ​ജ്യം ത​ണു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​നി​ടെ പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ ശൈ​ത്യ​കാ​ല​ത്തി​ന്​ മു​മ്പാ​യി പ​നി വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ റു​മൈ​ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​റും ഖ​ത്ത​ർ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​്​ സ്​​ട്രാ​റ്റ​ജി അം​ഗ​വു​മാ​യ ഡോ. ​ഹ​നാ​ദി അ​ൽ ഹ​മ​ദ്. കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങു​ക​യും ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ, ജ​ല​ദോ​ഷം, പ​നി, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച വൈ​റ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. മു​തി​ർ​ന്ന​വ​രി​ലേ​ക്ക്​ രോ​ഗം എ​ളു​പ്പ​ത്തി​ൽ പ​ക​രാ​നും സ​ങ്കീ​ര്‍ണ​ത​ക​ളി​േ​ല​ക്ക്​ നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ പ​നി​ക്കെ​തി​രാ​യ കു​ത്തി​വെ​പ്പ്​ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഡോ. ​ഹ​നാ​ദി അ​ല്‍ ഹ​മ​ദ് പ​റ​ഞ്ഞു.

കോ​വി​ഡ്​ ഭീ​തി ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​തി​നാ​ൽ സ്വ​യം പ​രി​ര​ക്ഷ​ക്ക്​ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്ക​ണം. പ​നി വാ​ക്​​സി​ൻ എ​ടു​ക്ക​ൽ മു​ൻ​കാ​ല​ത്തേ​ക്കാ​ൾ അ​നി​വാ​ര്യ​മാ​ണ്. കു​ത്തി​വെ​പ്പെ​ടു​ത്ത്​ ശ​രീ​രം പ്ര​തി​രോ​ധ​ശേ​ഷി ആ​ർ​ജി​ക്കാ​ൻ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലും വേ​ണ്ടി​വ​രും. അ​തു​കൊ​ണ്ടു​ത​ന്നെ മു​തി​ർ​ന്ന​വ​ർ എ​ത്ര​യും നേ​ര​ത്തെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക എ​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ണ്. നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും കു​ടും​ബ​ത്തി​െൻറ ആ​രോ​ഗ്യ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്​ വാ​ക്​​സി​ൻ അ​നി​വാ​ര്യ​മാ​ണ്​ -ഡോ. ​ഹ​നാ​ദി അ​ൽ ഹ​മ​ദ്​ പ​റ​ഞ്ഞു.

പ​ര​മാ​വ​ധി പേ​ർ​ക്കും വാ​ക്​​സി​ൻ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ എ​ച്ച്.​എം.​സി, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു. 27 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 45ല​ധി​കം സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലു​മാ​യി സൗ​ജ​ന്യ വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2021 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് ആ ​സീ​സ​ണി​ലെ വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - People over 50 should get the flu vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.