ദോ​ഹ: ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സാ​ന്നി​ധ്യ​ത്തി​ലും ഖ​ത്ത​റി​ലെ ​ജ​ന​ങ്ങ​ൾ ഏ​റെ മു​ന്നി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളി​ൽ 96.8 ശ​ത​മാ​ന​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്​ ഓ​ൺ​ലൈ​ൻ റ​ഫ​റ​ൻ​സ്​ ലൈ​ബ്ര​റി​യാ​യ ‘ഡേ​റ്റ റി​പ്പോ​ർ​ട്ട​ലി​ന്റെ’ പ​ഠ​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു. ജ​ന​സം​ഖ്യ​യു​ടെ 96.8 ശ​ത​മാ​നം എ​ന്നു​വെ​ച്ചാ​ൽ 26.2 ല​ക്ഷം ജ​ന​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ചു​രു​ക്കം. 2023 ജ​നു​വ​രി​യി​ലെ ക​ണ​ക്കു​പ്ര​കാ​രം 26.8 ല​ക്ഷം ജ​ന​ങ്ങ​ൾ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ആ​കെ ജ​ന​സം​ഖ്യ​യു​ടെ 99 ശ​ത​മാ​ന​വും ഇ​ൻ​റ​ർ​നെ​റ്റ്​ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ. ലോ​ക ജ​ന​സം​ഖ്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ പ്ര​ചാ​രം കൂ​ടി​യാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഒ​രു​ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ഇ​ൻ​റ​ർ​നെ​റ്റി​ന്റെ മാ​യി​ക​ലോ​ക​ത്തി​ന്​ പു​റ​ത്തു​ള്ള​തെ​ന്ന്​ ‘ഡേ​റ്റ റി​പ്പോ​ർ​ട്ട​ൽ’ വി​ശ​ക​ല​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ 97.8 ​ശ​ത​മാ​നം പേ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യോ ഭാ​ഗി​ക​മാ​യോ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നു​മു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ യു​ട്യൂ​ബ്​ പ്ലാ​റ്റ്​​ഫോം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ്. 26.2 ല​ക്ഷം പേ​രാ​ണ്​ യു​ട്യൂ​ബ്​ കാ​ഴ്​​ച​ക്കാ​രാ​യു​ള്ള​ത്. പി​ന്നാ​ലെ, ടി​ക്​ ടോ​ക്ക്​ (21.4 ല​ക്ഷം ഉ​പ​യോ​ക്​​താ​ക്ക​ൾ), ഫേ​സ്​ ബു​ക്ക്​ (19.5 ല​ക്ഷം), ഇ​ൻ​സ്​​റ്റ​ഗ്രാം (14 ല​ക്ഷം), ലി​ങ്ക്​​ഡ്​ ഇ​ൻ (12 ല​ക്ഷം), ട്വി​റ്റ​ർ (10.5 ല​ക്ഷം), സ്​​നാ​പ്​​ചാ​റ്റ്​ (9.75 ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​​ടെ ക​ണ​ക്കു​ക​ൾ.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ വ​ർ​ധി​ച്ച​പ്പോ​ൾ, ഈ ​വ​ഴി​യു​ള്ള പ​ര​സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും കൂ​ടി. ​എ​ന്നാ​ൽ, ഫേ​സ്​​ബു​ക്ക്, ഫേ​സ്​ ബു​ക്ക്​ മെ​സ​ഞ്ച​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം, യു​ട്യൂ​ബ്​ എ​ന്നി​വ​യു​ടെ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ വ​ള​ർ​ച്ച കു​റ​യു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

ഫേ​സ്​​ബു​ക്കി​ൽ ഒ​ന്ന​ര ല​ക്ഷ​വും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഒ​രു ല​ക്ഷ​വും അം​ഗ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്​ സൂ​ചി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, മ​റ്റു പ്ലാ​റ്റ്​​ഫോം ഉ​പ​യോ​ക്​​താ​ക്ക​ളി​ൽ വ​ള​ർ​ച്ച​യു​മു​ണ്ടാ​യി. ലി​ങ്ക്​​ഡ്​ ഇ​ൻ, ട്വി​റ്റ​ർ, ടി​ക്​​ടോ​ക്​ എ​ന്നി​വ​യി​ൽ 2022നും 2023​നു​മി​ട​യി​ൽ വ​ലി​യ വ​ള​ർ​ച്ച​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ലി​ങ്ക്​​ഡ്​ ഇ​നി​ൽ ര​ണ്ടു​ല​ക്ഷം, ട്വി​റ്റ​റി​ൽ 4.3 ല​ക്ഷം, ടി​ക്​​ടോ​ക്കി​ൽ ആ​റു​ല​ക്ഷം ഉ​പ​യോ​ക്​​താ​ക്ക​ൾ ഈ ​കാ​ല​യ​ള​വി​ൽ പു​തു​താ​യി പ്ര​വേ​ശി​ച്ചു.

ഹ്ര​സ്വ വി​ഡി​യോ പ​ങ്കു​വെ​ക്കു​ന്ന പ്ലാ​റ്റ്​​ഫോം ആ​യ ടി​ക്​ ടോ​ക്കി​ലൂ​ടെ ഖ​ത്ത​റി​ലെ മു​തി​ർ​ന്ന​വ​രി​ൽ 96.5 ശ​ത​മാ​നം ജ​ന​ങ്ങ​ളി​ലേ​ക്ക്​ ത​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ടി​ക്​​ടോ​ക്​ ഉ​ട​മ​ക​ളാ​യ ബൈ​റ്റ്​ ഡാ​ൻ​സ്​ ഇ​ൻ​റ​ർ​നെ​റ്റ്​ ടെ​ക്​​നോ​ള​ജി പ​റ​ഞ്ഞു. 2023 പു​തു​വ​ർ​ഷ​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ്​ വേ​ഗ​ത​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 78.08 എം.​ബി ​പെ​ർ സെ​ക്ക​ൻ​ഡ്​ വേ​ഗ​ത കൈ​വ​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. 79.6 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​യി. ഫി​ക്​​സ​ഡ്​ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്ഷ​ൻ വേ​ഗ​ത​യി​ൽ 26.70 എം.​ബി.​പി.​എ​സ്​ വേ​ഗ​ത​യും വ​ർ​ധി​ച്ചു.

ലോ​ക​വ്യാ​പ​ക​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തി​ന്റെ ആ​നു​പാ​തി​ക​മാ​യാ​ണ്​ ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളി​ലും ഈ ​വ​ള​ർ​ച്ച റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - People on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.