സൗത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ ഖത്തർ) സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ

ആഘോഷ പൊലിമയിൽ സ്‌കിയ ഈദ് മെഹ്ഫിൽ

ദോഹ: സൗത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ ഖത്തർ) വൈവിധ്യമാർന്ന കലാപരിപാടികളോടെ ഈദ് മെഹ്ഫിൽ ആഘോഷിച്ചു. കുരുന്നുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് ദൃശ്യ വിരുന്നായി. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വലിയവർ നൽകുന്ന ഈദ് സമ്മാനമായ 'ഈദിയ്യ' വിതരണം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനായി പ്രത്യേക പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കുട്ടികൾ തയാറാക്കിയ ക്രാഫ്റ്റുകൾ, ചിത്രരചനകൾ, മറ്റ് സൃഷ്ടികൾ എന്നിവ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.

സ്പോട്ട് ക്വിസും നടത്തി. മൈലാഞ്ചി/ഹെന്ന കോർണർ പെൺകുട്ടികളുടെയും വനിതകളുടെയും പ്രധാന ആകർഷണ കേന്ദ്രമായി മാറി. പ്രത്യേകം തയാറാക്കിയ ഫോട്ടോ ബൂത്തായിരുന്നു മറ്റൊരു ആകർഷണം. വിജയികൾക്ക് പുറമെ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

Tags:    
News Summary - Skia Eid Mehfil in festive splendor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.