പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; 105 കിടക്കകളുള്ള ഐ.പി യൂനിറ്റുകളോടെയാണ്​ പ്രവർത്തനം

പീഡിയാട്രിക് കെയർ സെൻറർ പ്രവർത്തനമാരംഭിച്ചു

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ പുതിയ അൽ മഹാ പീഡിയാട്രിക് സ്​പെഷ്യലൈസ്​ഡ് കെയർസെൻറർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ്​ ആൽഥാനി ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ മേഖലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി മേഖലയിൽ തന്നെ ഇത്തരത്തിലുള്ള പ്രഥമ കേന്ദ്രമാണ് അൽ മഹാ പീഡിയാട്രിക് സ്​പെഷ്യലൈസ്​ഡ് കെയർ സെൻറർ.

ഉദ്ഘാടനത്തിന് ശേഷം പുതിയ കേന്ദ്രത്തിന്‍റെ മുഴുവൻ യൂണിറ്റുകളും സന്ദർശിച്ച പ്രധാനമന്ത്രി, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിചരണ കേന്ദ്രം മുന്നോട്ട് വെക്കുന്ന സേവനങ്ങൾ സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ദീർഘകാലത്തേക്ക് കൃത്യമായ ചികിത്സ അൽ മഹാ പീഡിയാട്രിക് സ്​പെഷ്യലൈസ്​ഡ് കെയർ സെൻറർ വാഗ്ദാനം നൽകുന്നുവെന്ന് ഉദ്ഘാടനത്തിന് ശേഷം ആരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.

ദീർഘകാലത്തേക്ക് പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് മികച്ച ജീവിതനിലവാരം ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വീടിന് സമാനമായ അന്തരീക്ഷം സൃഷ്​ടിച്ചാണ് അൽ മഹാ സെൻറർ രൂപകൽപന ചെയ്തിട്ടുള്ളത്. മേഖലയിൽ തന്നെ ഇത്തരത്തിലുള്ള ചികിത്സാ കേന്ദ്രം ആദ്യത്തേതാണ്. ദേശീയ ആരോഗ്യ തന്ത്രപ്രധാന പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നിന്‍റെ നേട്ടമാണ് കേന്ദ്രത്തിലൂടെ പ്രതിഫലിക്കുന്നത്. ഡോ. അൽ കുവാരി വിശദീകരിച്ചു.

അൽ വക്റ ആശുപത്രി കാമ്പസിൽ 20000 ചതുരശ്രമീറ്റർ വിസ്​തൃതിയിൽ നിർമ്മിച്ച കേന്ദ്രത്തിൽ 105 കിടക്കകളുള്ള ഇൻപേഷ്യൻറ് യൂണിറ്റുകളുണ്ട്. 13 ഔട്ട്പേഷ്യൻറ് മുറികളുമുണ്ട്. പൂന്തോട്ടങ്ങൾ, വിനോദ സൗകര്യങ്ങൾ, ഫാമിലി ഏരിയകൾ എന്നിവയുമടങ്ങുന്ന ഇടം യൂറോപ്യൻ ഹെൽത്ത് കെയർ ഡിസൈൻ പുരസ്​കാരവും വേൾഡ് ആർക്കിടെക്ചർ ബഹുമതിയും കരസ്​ഥമാക്കിയിട്ടു

News Summary - Pediatric care center opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.