പി.സി.എഫ് ഇഫ്താർ സംഗമത്തിൽ ഉസ്താദ് മുഹമ്മദ് ഇർഫാനി റമദാൻ സന്ദേശം നൽകുന്നു
ദോഹ: ഖത്തർ പി.സി.എഫ് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കരീം തിണ്ടലം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പി.സി.എഫ് അംഗം അണ്ടൂർക്കോണം നൗഷാദ് ഉദ്ഘാടനം ചെയ്തു. ഷാജഹാൻ മാരാരിത്തോട്ടം സ്വാഗതം പറഞ്ഞു. ഉസ്താദ് മുഹമ്മദ് ഇർഫാനി പ്രാർഥന നടത്തി. കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത സംഗമത്തിന് മുനീർ അകലാട്, ഫസൽ കാസർകോട്, സുധീർ വാടാനപ്പള്ളി, സലാം കുന്ദംകുളം, ഷാജഹാൻ കോട്ടയം, സൈഫുദ്ദീൻ നന്നമ്പ്ര, ലത്തീഫ് കുബഡജേ എന്നിവർ നേതൃത്വം നൽകി. ഷിഹാബ് പല്ലന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.