പി.​സി. സൈ​ഫു​ദ്ദീ​ന്​ ഐ.​എം.​എ​ഫ്​ ഉ​പ​ഹാ​രം ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ കൈ​മാ​റു​ന്നു

പി.​സി. സൈ​ഫു​ദ്ദീ​ന് ഐ.​എം.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദോ​ഹ: ഖ​ത്ത​റി​ലെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഖ​ത്ത​ർ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റും മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​റു​മാ​യ പി.​സി. സൈ​ഫു​ദ്ദീ​ന് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ സ്‌​കി​ൽ​സ് ഡ​വ​ല​പ്​​മെ​ന്‍റ്​ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​ൻ പ്ര​സി​ഡ​ന്‍റ്​ സി.​സി സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​ഹ​മ്മ​ദ് പാ​തി​രി​പ്പ​റ്റ, സാ​ദി​ഖ്​ ചെ​ന്നാ​ട​ൻ, എ.​പി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ, ഓ​മ​ന​ക്കു​ട്ട​ൻ, കെ. ​ഹു​ബൈ​ബ്, ആ​ർ.​ടി. ര​തീ​ഷ്, സ​ക്ക​റി​യ, ഫൈ​സ​ൽ (മീ​ഡി​യ​വ​ൺ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൈ​ഫു​ദ്ദീ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഐ.​എം.​എ​ഫി​ന്‍റെ ഉ​പ​ഹാ​രം ബാ​ബു​രാ​ജ​നും അ​ഹ്​​മ​ദ് പാ​തി​രി​പ്പ​റ്റ​യും കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​എം.​എ റ​ഫീ​ക്ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ശ​ഫീ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - P.C. Saifudheen Farewell ceremony sponsored by the IMF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.