കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) ഓഫിസിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലക്ക് സ്വീകരണം നൽകിയപ്പോൾ

കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിശദീകരിച്ച് പാറക്കൽ അബ്ദുല്ല; ദോഹ കെ.ബി.എഫ് ഓഫിസിൽ സ്വീകരണം

ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) ഓഫിസിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലക്ക് സ്വീകരണം നൽകി. കെ.ബി.എഫ് അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, നിർമാണം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് എം.എൽ.എ വിശദീകരിച്ചു. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലുള്ള പ്രവാസി മലയാളികൾക്ക് കേരളത്തിൽ നിക്ഷേപം നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ അനുമതികളും നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ബി.എഫ് പ്രായോഗികവും മികച്ചതുമായ നിക്ഷേപ പദ്ധതി സർക്കാറിന് സമർപ്പിക്കണമെന്നും, അത്തരം പദ്ധതികൾക്ക് സർക്കാർ ഗൗരവമായി പരിഗണനയും പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ബിസിനസ് ഉടമകളെ ഒരുമിപ്പിക്കാനും അംഗങ്ങൾക്കിടയിൽ സഹകരണവും കൂട്ടായ്മയും വളർത്താനും കെ.ബി.എഫ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ സംരംഭകരെ പ്രതിനിധീകരിക്കുന്ന ശക്തമായ സംഘടനകളിലൊന്നായി കെ.ബി.എഫിനെ അദ്ദേഹം വിശേഷിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പുത്തുക്കുടി സ്വാഗതവും ട്രഷറർ ബിജു സി.കെ. നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - Parakkal Abdullah explains investment opportunities in Kerala; Reception at Doha KBF office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.