Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ദോഹയിൽ മരണപ്പെട്ടു
ദോഹ: പാലക്കാട് ഷൊർണ്ണൂർ കുന്നത്താഴത്ത് കീർത്തി ഭവനിൽ ലിബേഷ് കിഴക്കേതിൽ (40) ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു. 40 വയസ്സായിരുന്നു. ഭാര്യ: സുമ ഉണ്ണിയാട്ടിൽ. ഭാര്യയും മകളും ദോഹയിലുണ്ട്. പിതാവ്: ഭാസ്കരൻ കിഴക്കേതിൽ. മാതാവ്: പ്രബുല ഭാസ്കരൻ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ട് 7.30ന് കോഴിക്കോട്ടേക്ക് പോകുന്ന ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.