ഓയിസ്റ്റർ റസ്റ്റാറന്റ് മൻസൂറ മെട്രോ സ്റ്റേഷനടുത്ത് തുറന്നുപ്രവർത്തിച്ചപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ് ആയ ഓയിസ്റ്റർ രണ്ടാമത് ശാഖ മൻസൂറയിൽ മെട്രോ സ്റ്റേഷനടുത്ത് വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ചു. നേരത്തേ മുതലേ ഭക്ഷണപ്രിയരുടെ ഇഷ്ട കേന്ദ്രമായിരുന്ന ഓയിസ്റ്ററിന്റെ മൻസൂറ ശാഖ സ്പോൺസർ ഈസ്സ മന്നായി ആണ് ഉദ്ഘാടനം ചെയ്തത്.
ഓയിസ്റ്റർ റസ്റ്റാറന്റ്
പുതിയ റസ്റ്റാറന്റിൽ വിശാലമായ സീറ്റിങ് സൗകര്യവും മെട്രോ ആക്സസും അടക്കം ദോഹയുടെ ഹൃദയഭാഗത്താണ് ആരംഭിച്ചത്. രുചിയുടെ ഏറ്റവും നല്ല അനുഭവം ഉപഭോക്താക്കൾക്ക് ഇവിടെ അനുഭവിക്കാം. മലയാളി, നോർത്ത് ഇന്ത്യൻ, ഫിലിപ്പീനോ, പാകിസ്താനി, ബംഗ്ലാദേശ്, നേപ്പാളി തുടങ്ങിയ എല്ലാ രാജ്യക്കാരുടെയും വിഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഖത്തറിന്റെ കൂടുതൽ പ്രദേശങ്ങളിൽ ഓയ്സ്റ്റർ റസ്റ്റാറന്റ് ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ സമദ് മാണിക്കോത്ത് ഉദ്ഘാടനത്തിനുശേഷം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.