Posted On
date_range Updated On
date_range സംഘടിത കുറ്റകൃത്യക്കേസ്: യു.എസ് തിരയുന്ന പ്രതിയെ ഖത്തർ കൈമാറി
ദോഹ: അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ അമേരിക്ക തിരയുന്ന ഏഷ്യൻ സ്വദേശിയെ ഖത്തർ യു.എസിന് കൈമാറി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ), യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) എന്നിവർ ഇന്റർപോളിന്റെ ഏകോപനത്തോടെ നടത്തിയ സംയുക്ത സുരക്ഷാ ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്.
അമേരിക്കയിൽ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ആദ്യം ഖത്തർ പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പ്രതിയെ യു.എസ് അധികൃതർക്ക് വിട്ടുനൽകാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.