ക്യു​ഗെ​റ്റ് ഖ​ത്ത​ർ കമ്യൂണിറ്റി ഫാമിങ് കൂട്ടായ്മ

പ്ര​വാ​സ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് 'ക്യു​ഗെ​റ്റ്'; വി​ള​വെ​ടു​ത്ത​ത് 454 കി​ലോ ജൈ​വ​പ​ച്ച​ക്ക​റി

പ്ര​വാ​സ​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മ​ണ്ണ​റി​ഞ്ഞ് അ​ധ്വാ​നി​ച്ചാ​ൽ, ഗ​ൾ​ഫ് മ​ണ്ണി​ലും പൊ​ന്നു​വി​ള​യി​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് തൃ​ശൂ​ർ ഗ​വ​ൺ​മെ​ൻ്റ് എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ന്റെ ഖ​ത്ത​റി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്ന​യാ​യ 'ക്യു​ഗെ​റ്റ് ഖ​ത്ത​ർ'. സം​ഘ​ട​ന​യു​ടെ 'ഗ്രോ ​യു​വ​ർ ഗ്രീ​ൻ ഫു​ഡ്' മൂ​ന്നാം സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​മ്മ്യൂ​ണി​റ്റി ഫാ​മി​ങ് ജൈ​വ​കൃ​ഷി​യി​ലൂ​ടെ 454 കി​ലോ പ​ച്ച​ക്ക​റി​യാ​ണ് ഇ​ത്ത​വ​ണ വി​ള​വെ​ടു​ത്ത​ത്.

അ​ബൂ​ഹ​മൂ​റി​ലെ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ നാ​ല് സെ​ന്റി​ല​ധി​കം സ്ഥ​ലം പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യാ​യി​രു​ന്നു ഈ ​ഹ​രി​ത മു​ന്നേ​റ്റം. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്. ഉ​മ്മു​സ​ലാ​ലി​ലെ അ​ൽ സു​ലൈ​ത്തി, അ​ൽ അ​റ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ച തൈ​ക​ളും വി​ത്തു​ക​ളും ന​ട്ടു​കൊ​ണ്ട് ആ​രം​ഭി​ച്ച കൃ​ഷി, കൃ​ത്യ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ വ​ൻ വി​ജ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ക്യു​ഗെ​റ്റ് അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. നി​ല​മൊ​രു​ക്ക​ൽ മു​ത​ൽ വി​ള​വെ​ടു​പ്പ് വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും 91 അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം മ​ണ്ണി​ലി​റ​ങ്ങി കൃ​ഷി ചെ​യ്യാ​ൻ കു​ട്ടി​ക​ളും ആ​വേ​ശ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. ക്യു​ഗെ​റ്റ് അംഗങ്ങളായ ഗ്രാ​ൻ​ഡ് മാ​ൾ റീജനൽ ഡയറക്ടർ അ​ഷ്റ​ഫ് ചിറക്കൽ, ഫാ​മി​ലി ഫു​ഡ് സെ​ന്റ​ർ അ​ൻ​വ​ർ തു​ട​ങ്ങി​യ ബി​സി​ന​സു​കാ​രും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി അ​ണി​നി​ര​ന്നു. ഖ​ത്ത​റി​ന്റെ പ​രി​സ്ഥി​തി ദി​ന​മാ​യ ഫെ​ബ്രു​വ​രി 26നാ​യി​രു​ന്നു ഈ ​സീ​സ​ണി​ലെ ആ​ദ്യ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.


തു​ട​ർ​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ന്ന വി​ള​വെ​ടു​പ്പ് മേ​യ് പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​യി. വി​ള​വെ​ടു​ക്കു​ന്ന വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ൾ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ന്നെ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ 300 കി​ലോ എ​ന്ന റെ​ക്കോ​ർ​ഡ് തി​രു​ത്തി​യാ​ണ് ഇ​ത്ത​വ​ണ 454 കി​ലോ​യി​ലേ​ക്ക് ക്യു​ഗെ​റ്റ് എ​ത്തി​യ​ത്. അംഗങ്ങൾക്കിടയിൽ ഓർഗാനിക് ഫാർമിങ് വളർത്തുക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഒ​ത്തു​ചേ​ർ​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​മാ​ണ് ഈ ​സീ​സ​ണെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. 142 കി​ലോ ത​ക്കാ​ളി. 102 കി​ലോ അ​മ​ര​, 46 കി​ലോ വ​ഴു​ത​ന​ങ്ങ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ള​വെ​ടു​ത്ത​ത്. കൂ​ടാ​തെ വി​വി​ധ​യി​നം ചീ​ര​ക​ൾ (37 കിലോ), പീ​ച്ചി​ങ്ങ (32 കിലോ), ചു​ര​ങ്ങ (25 കിലോ), പ​ട​വ​ലം (22 കിലോ), പ​യ​ർ (13 കിലോ), കു​മ്പ​ള​ങ്ങ (11 കിലോ), പ​ച്ച​മു​ള​ക് (9 കിലോ) എ​ന്നി​ങ്ങ​നെ പ്ര​ധാ​ന പ​ച്ച​ക്ക​റി​ക​ളെ​ല്ലാം കൂ​ട്ടാ​യ്മ​യി​ലൂ​ടെ ക്യു​ഗെ​റ്റ് അം​ഗ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി വി​ള​യി​ച്ചെ​ടു​ത്തു. ഇ​വ​യ്ക്ക് പു​റ​മെ, ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ക​പ്പ കൃ​ഷി​യും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു.

കാ​ര്യ​മാ​യ വി​ള​വ് ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഈ ​പ​രീ​ക്ഷ​ണം വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ക്യു​ഗെ​റ്റ് അംഗമായ ഡ​യ​സ് തോ​ട്ട​ൻ പ​റ​ഞ്ഞു. ഈ ​സീ​സ​ണി​ലെ ക​മ്മ്യൂ​ണി​റ്റി ഫാ​മി​ന് സ​ലിം, റോ​ബി​ൻ, ജു​വാ​ൻ, ജോ​ൺ​സ​ൺ, പ്രി​യ, ലോ​ബി​ൻ, അ​പ​ർ​ണ, അ​ഖി​ൽ, ഇ​ല്ല്യാ​സ്, ഷാ​ഫി, സി​ബി​ൽ, ന​ന്ദ​ന​ൻ, പ്രീ​ത, അ​ഞ്ജ​ലി, ക്ഷേ​മ തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള താ​ൽപ​ര്യം വ​ള​ർ​ത്താ​നും പ്ര​വാ​സ ലോ​ക​ത്ത് വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ൾ സ്വ​ന്ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കാ​നും ഈ ​സം​രം​ഭ​ത്തി​ലൂ​ടെ സാ​ധി​ച്ചു. അ​ടു​ത്ത സീ​സ​ണി​ലും ജൈ​വ​കൃ​ഷി കൂ​ടു​ത​ൽ വി​പു​ല​മാ​യി തു​ട​രും. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഇ​തി​ന്റെ ഭാ​ഗ​മാ​ക്കാ​നു​മാ​ണ് കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം -അദ്ദേഹം കൂട്ടിച്ചേർത്തു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് ക്യു​ഗെ​റ്റ് ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ന്നു​ണ്ട്. പ്ര​വാ​സ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ജൈ​വ​കൃ​ഷി സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു​മ വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന ക്യു​ഗെ​റ്റി​ന്റെ ഹ​രി​ത മു​ന്നേ​റ്റം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ്. 

Tags:    
News Summary - organic vegetables is grown in foreign soil; 454 kg of organic vegetables were harvested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.