അൽഫുർഖാൻ ഖുർആൻ ഓൺലൈൻ പരീക്ഷ

ദോഹ: ഖത്തർ കേരള ഇസ്​ലാഹി സ​െൻറർ അൽഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ നാലാമത് എഡിഷൻ 2020 ഏപ്രിൽ മൂന്നിന്​ ഓൺലൈനിലൂടെ നടക്കും.സീനിയർ വിഭാഗത്തിൽ സൂറ: അൽഹദീദ്, സൂറ: അൽവാഖിഅ, സൂറ: അർറഹ്മാൻ, സൂറ: അൽഖമർ, ജൂനിയർ വിഭാഗത്തിൽ സൂറ: അൽഅസ്വർ, സൂറ: അൽഹുമസ,സൂറ: അൽഫീൽ, സൂറ: ഖുറൈശ്, സൂറ: അൽമാഊൻ എന്നിവയാണ്​ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


കുട്ടികളുടെ വിഭാഗത്തിന് വൈകിട്ട്​ നാലിന്​ ആരംഭിച്ച്​ 5 മണി വരെയും, സീനിയർ വിഭാഗത്തിന് രാത്രി 8ന്​ ആരംഭിച്ച്​ 9.30 വരെയുമാവും പരീക്ഷ. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണം അടിസ്ഥാനമാക്കി ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് ചോദ്യങ്ങൾ. ഫോൺ: 31406673, 33448821.

Tags:    
News Summary - online exam-alfurkhan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.