ഗൾഫ്​മാധ്യമം ഓൺലൈൻ ചിത്രരചന മൽസരത്തിനുള്ള രജിസ്​ട്രേഷൻ ഏഴിന്​​ അവസാനിക്കും

ദോഹ: കുട്ടികൾക്കായി 'ഗൾഫ്​മാധ്യമം' നടത്തുന്ന ഓൺലൈൻ തൽസമയ ചിത്രരചന മൽസരത്തിന്​ ഗംഭീര പ്രതികരണം. ഇതിനകം എണ്ണൂറോളം പേരാണ്​ രജിസ്​റ്റർ ചെയ്​തത്​. ഒക്​ടോബർ ഒമ്പതിന്​ സൂം പ്ലാറ്റ്​ഫോമിലൂടെയാണ്​ മൽസരം. ക്രയോൺസ്​ വിഭാഗത്തിൽ മൂന്ന്​ മുതൽ അഞ്ചുവയസുവരെയുള്ള കുട്ടികൾക്കായി രാവിലെ ഒമ്പതുമുൽ പത്തുവരെയാണ്​ മൽസരം. ആറുമുതൽ പത്ത്​ വയസുവരെയുള്ള കുട്ടികൾക്കായി രാവിലെ 10.15 മുതൽ 11.15 വരെ സ്​കെച്ച്​ പെൻ വിഭാഗത്തിലാണ്​ മൽസരം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസുവരെയുള്ളവർക്കായി ഉച്ചക്ക്​ 12 മുതൽ 1.30 വരെ.

www.madhyamam.com/drawingcompetitionqatar

എന്ന ലിങ്ക്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. രജിസ്​റ്റർ ചെയ്​തവർ ദോഹ ഗൾഫ്​സിനിമ സിഗ്​നലിലുള്ള ഗൾഫ്​മാധ്യമം ഓഫിസിൽ നേരി​ട്ടെത്തി സ്​റ്റാമ്പ്​ ചെയ്​ത ഡ്രോയിങ്​ പേപ്പറുകളും ചെസ്​റ്റ്​ നമ്പറും ​ൈകപ്പറ്റണം. ഈ പേപ്പറിലാണ്​ ചിത്രങ്ങൾ വരക്കേണ്ടത്​.

രജിസ്​ട്രേഷൻ പൂർത്തിയാക്കിയവർക്ക്​ മൽസരത്തിന്​ മുമ്പ്​ തന്നെ സൂം ലിങ്ക്​ വാട്​സ്​ആപ്പിൽ അയച്ചുകൊടുക്കും. ഇതുവഴി സൂമിലൂടെ മൽസരാർഥികൾ ചിത്രം വരക്കുന്നത്​ മുടങ്ങാതെ തൽസമയം മാതാപിതാക്കളോ മറ്റോ കാണിക്കണം. ഒരുകാരണവശാലും മൽസരത്തിനിടെ സൂം ഓഫ്​ ചെയ്യുകയോ മുടക്കുകയോ ചെയ്യരുത്​. മൽസരം തുടങ്ങുന്നതിന്​ മുമ്പ്​ തന്നെ സൂമിലൂടെ അവതാരകൻ നിർദേശങ്ങൾ നൽകും. വരക്കേണ്ട വിഷയങ്ങളും മൽസരത്തിന്​ തൊട്ടുമുമ്പ്​ നൽകും. ബാക്കിയുള്ള വിവരങ്ങൾ അവതാരകൻ അപ്പപ്പോൾ നൽകും. അതിനനുസരിച്ചാണ്​ കാര്യങ്ങൾ ചെയ്യേണ്ടത്​. ഒക്​ടോബർ ഏഴ്​ വരെ രജിസ്​ട്രേഷൻ സ്വീകരിക്കും. വിവരങ്ങൾക്ക്​ 55373946, 55091170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിജയികളെയും തെരഞ്ഞെടുക്കപ്പെടുന്നവരെയും ഗംഭീരസമ്മാനങ്ങളാണ്​ കാത്തിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.