Posted On
date_range Updated On
date_range ഖത്തറിലെ ഹെലികോപ്റ്റർ അപകടം; യു.എ.ഇ അനുശോചിച്ചു
അബൂദബി: ഖത്തറിൽ പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ വീരമൃത്യു വരിച്ച സംഭവത്തിൽ ഖത്തറിനെയും തുർക്കിയയെയും യു.എ.ഇ അനുശോചനമറിയിച്ചു. സംഭവത്തിൽ ഖത്തർ സായുധ സേനയുടെയും സംയുക്ത ഖത്തർ-തുർക്കിയ സേനയുടെയും അംഗങ്ങളാണ് മരിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്കും ഖത്തർ സർക്കാരിനും ജനങ്ങൾക്കും, കൂടാതെ തുർക്കിയ സർക്കാരിനും ജനങ്ങൾക്കും യു.എ.ഇയുടെ അനുശോചനവും സഹാനുഭൂതിയും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.