ഓണാട്ടുകര പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച
ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഓണാട്ടുകര പ്രവാസി അസോസിയേഷൻ (ഒ.പി.എ.ക്യു) ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഇഫ്താർ സ്നേഹവിരുന്നിലേക്ക് കൂട്ടായ്മയിലെ അംഗങ്ങൾ വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവന്നു പരസ്പരം പങ്കുവെച്ചു. ഓണാട്ടുകര പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാ തുറകളിലുള്ളവരും പങ്കെടുത്ത ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ റമദാൻ സന്ദേശം നൽകി. എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യരെ ചേർത്ത് പിടിക്കാനും മാനവികത ഉയർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും, മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.പി.എ.ക്യു അഡ്വൈസറി ബോർഡ് അംഗം അബ്ദുൽ സത്താർ നോമ്പിന്റെ പ്രാധാന്യത്തെയും അനുഷ്ടാനങ്ങളേയുംകുറിച്ച് വിശദീകരിച്ചു. ഒ.പി.എ.ക്യു പ്രസിഡന്റ് സുമേഷ് പുത്തൻ, ജനറൽ സെക്രട്ടറി ഷജിന നൗഷാദ് എന്നിവർ സംസാരിച്ചു. ഇഫ്താർ പ്രോഗ്രാം കൺവീനർ പ്രമോദ് വാമദേവൻ, ശ്രീമ പിള്ള എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.