ഒമാനിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഒമാനിലെത്തിയ ഖത്തർ പ്രധാനമന്ത്രിയെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
ദോഹ: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയെയും പ്രതിനിധി സംഘത്തെയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വീകരിച്ചു.
ഇന്ന് വൈകുന്നേരം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സ്വീകരണം. ഒമാനും ഖത്തറും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.