ദോഹ: നഗരവും പരിസരവും നവീകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ദോഹ മുനിസിപ്പാലിറ്റിയിൽ മെക്കാനിക്കൽ എക്യുപ്മെന്റ് വിഭാഗവുമായി സഹകരിച്ച് ജീർണാവസ്ഥയിലായതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കി. നജ്മ, അൽ സദ്ദ്, അൽ സലാത്ത അൽ ജദീദ്, അൽ ഗനിം, ബിൻ മഹ്മൂദ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ എട്ട് കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.
2025 തുടക്കം മുതൽ നടപ്പാക്കിയ പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിരുന്നു. ഇതോടെ പൊളിച്ച പഴയ കെട്ടിടങ്ങളുടെ ആകെ എണ്ണം 34 ആയി. താമസയോഗ്യമല്ലാത്ത കെട്ടിടങ്ങൾ നീക്കം ചെയ്ത് പൊതുജന സുരക്ഷ ഉറപ്പാക്കുക, മലിനീകരണം ഇല്ലാതാക്കുക, നഗര ഭംഗി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.