Posted On
date_range Updated On
date_range അമീരീ ദിവാന് ഔദ്യോഗിക ട്വിറ്റർ പേജ്
ദോഹ: ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ഔേദ്യാഗിക കാര്യാലയമായ അമീരീ ദിവാന് ഇനി സ്വന്തം ട്വിറ്റർ അക്കൗണ്ടും.
കഴിഞ്ഞദിവസമാണ് 'അമീരീ ദിവാെൻറ' പേരിൽ ബ്ലൂടിക് വെരിഫിക്കേഷനുള്ള ഔദ്യോഗിക ട്വിറ്റർ പേജ് തയാറായത്. അമീരീ ദിവാെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്ക് എല്ലാവർക്കും സ്വാഗതം എന്നായിരുന്നു അറബിയിലുള്ള ആദ്യ ട്വീറ്റ്. 2015 മുതൽ ഈ അക്കൗണ്ട് നിലവിലുണ്ടെന്ന് ട്വിറ്റർ ഹാൻഡ്ലിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, ബ്ലൂടിക്കോടെ ആദ്യ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് തിങ്കളാഴ്ചയായിരുന്നു. ഡെപ്യൂട്ടി അമീർ, പ്രധാനമന്ത്രി എന്നിവരുടെയും ഓഫിസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.