ദോഹ: പ്രവാസി മലയാളികളുടെ ഖുർആൻ പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടി ആവിഷ്‌കരിച്ച പുതിയ പ്ലാറ്റ് ഫോം -നൂൻ ഖുർആൻ ലേണിങ്ങിന് മദീന ഖലീഫ മേഖലയിൽ തുടക്കമായി. സി.ഐ.സി മദീന ഖലീഫ സോണൽ പ്രസിഡന്റ് പി.എം. റഷീദലി ഉദ്ഘാടനം നിർവഹിച്ചു. ഖുർആൻ പണ്ഡിതനും വാഗ്മിയുമായ ഡോ. അബ്ദുൽ വാസിഹ് ധർമഗിരി മുഖ്യപ്രഭാഷണവും നൂൻ ഫാമിലി ഖുർആൻ സെന്റർ ഉദ്ഘാടനവും നടത്തി.
റമദാൻ മാസത്തിൽ സി.ഐ.സി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരിയിലും പരീക്ഷയിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സോണൽ സെക്രട്ടറി ഇ.കെ. അബൂ റിഹാൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി.എൻ. അബ്ദുൽ ഹമീദ് സമാപനവും വി.കെ. ഷമീർ ഖുർആൻ പാരായണവും നടത്തി. സി.ഐ.സി ഖത്തറിന്റെ മേൽനോട്ടത്തിലാണ് സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർക്ക് പ്രയോജനപ്രദമാകുന്ന രീതിയിൻ ഖുർആൻ പഠന സംവിധാനത്തിന് ആരംഭം കുറിച്ചത്. എ.ഐ ഉൾപ്പെടെ നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് നൂൻ ഖുർആൻ ലേണിങ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.