ഖത്തർ: വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റമില്ല, പ്രചാരണം തെറ്റ്​ 

ദോഹ: ഖത്തറിലെ ചില റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന  കാര്യങ്ങൾ തെറ്റ്​. ജനറൽ ട്രാഫിക്ക്​ വകുപ്പാണ്​ ഇതുസംബന്ധിച്ച വിശദീകരണമിറക്കിയത്​.

രാജ്യത്തെ ചില റോഡുകളിലും  ടണലുകളിലും വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന്​ വകുപ്പ്​ ട്വിറ്ററിലൂടെ  അറിയിച്ചു.

നിലവിലുള്ള വേഗപരിധിയിൽ മാറ്റമില്ല, അത്​ പാലിച്ച്​ എല്ലാവരും വാഹനം ഓടിക്കണമെന്നും സുരക്ഷാനടപടികൾ  പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.