അബ്ദുൽ ഗഫൂർ പ്രസിഡന്റ്, വിഷ്ണു ജയറാം (ജന. സെക്രട്ടറി)
റാഫി കണ്ണോത്ത് (ട്രഷറർ),
തൃശ്ശൂർ ജില്ല സൗഹൃദവേദിക്ക് പുതിയ ഭാരവാഹികൾ
ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ജില്ല സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഷ്യൻ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ അബ്ദുൽ ഗഫൂർ പ്രസിഡന്റായും വിഷ്ണു ജയറാം ദേവ് ജനറൽ സെക്രട്ടറിയായും റാഫി കണ്ണോത്ത് ട്രഷററുമായുള്ള പത്തംഗ സെൻട്രൽ കമ്മിറ്റിയും 13 സെക്ടർ കമ്മിറ്റി അംഗങ്ങളുമാണ് നിലവിൽ വന്നത്.
ഒമ്പത് സബ് കമ്മിറ്റി അംഗങ്ങളും വനിത കൂട്ടായ്മയും അടങ്ങുന്ന 500ഓളം കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കാളികളായി. പൊതുസമ്മേളനത്തിൽ മുൻ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ പ്രവർത്തന റിപ്പോർട്ടും പ്രമോദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിഷ്ണു സ്വാഗതവും ഇസ്മായിൽ പി.കെ. നന്ദിയും പറഞ്ഞു.
വരണാധികാരികളായ വി.കെ. സലിം, പി. മുഹ്സിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട സെക്ടർ സെൻട്രൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ നോമിനികളായ 10 സബ് കമ്മിറ്റി അംഗങ്ങളെയും ഉപദേശക സമിതി അംഗങ്ങളെയും അബ്ദുൽ ഗഫൂർ പ്രഖ്യാപിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിൽ ഉപദേശക സമിതി ചെയർമാൻ വി.എസ്. നാരായണൻ സത്യവാചകം ചൊല്ലിക്കൊടുക്കുകയും രക്ഷാധികാരി ജെ.കെ. മേനോൻ, മുഹമ്മദ് മുസ്തഫ, വി.എസ്. നാരായണൻ, ശ്രീനിവാസൻ, പ്രമോദ്, എ.കെ. നസീർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസ നേരുകയും ചെയ്തു. അബ്ദുൽ റസാഖ് നന്ദി പറഞ്ഞു. ഫസ്റ്റ് വൈസ് പ്രസിഡന്റ് ഷറഫ് ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.