ലിമോസിൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാതൃക
Posted On
date_range Updated On
date_range ‘ലിമോ’നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി
ദോഹ: രാജ്യത്തെ ലിമോസിൻ കാറുകളുടെ പുതിയ നമ്പർ പ്ലേറ്റുകൾ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ‘ലിമോ’എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയ പുതിയ നമ്പർ പ്ലേറ്റുകളാണ് പുറത്തിറക്കിയത്. വാഹനങ്ങളുടെ ലൈസൻസ് പുതുക്കുമ്പോഴും പുതിയ വാഹനങ്ങൾക്കും മാറ്റങ്ങളോടെയുള്ള നമ്പർ പ്ലേറ്റുകളാണ് ഘടിപ്പിക്കേണ്ടത്. 2023 ഫെബ്രുവരി 22 മുതൽ പുതുക്കുന്ന എല്ലാ ലിമോസിൻ കാറുകളും നിലവിലെ നമ്പറുകൾക്ക് പകരം പുതിയ ലിമോ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.