ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി)യുടെയും യൂത്ത് ഫോറം ഖത്തറിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി വിദ്യാഭ്യാസം, കലാ കായികം, സേവനം, കരിയർ ഗൈഡൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സഅദ് അമാനുല്ലയെ പ്രസിഡന്റ് ആയും ഹംദാൻ അഹ്മദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അമാൻ അർഷദ് (വൈസ് പ്രസി), അമാൻ ഷുക്കൂർ (ജോ. സെക്രട്ടറി), ഇഹാബ് നൗഷാദ് (മീഡിയ), മുഹമ്മദ് ഫർസി (ആർട്സ്), തമീം മുഹമ്മദ് (സ്പോർട്സ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.
യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ തെരഞ്ഞെടുപ്പ് യോഗത്തിന് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സ്റ്റുഡന്റസ് ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് എം. ഖാദർ, യൂത്ത് ഫോറം പ്രതിനിധികളായ മുഹമ്മദ് ടി.കെ, നബീൽ കെ.സി എന്നിവർ നേതൃത്വം നൽകി. യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടി ആശംസ പ്രഭാഷണം നിർവഹിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ പ്രസിഡന്റ് ഇൻസാഫ് അഹ്സൻ, നിയുക്ത പ്രസിഡന്റ് സഅദ് അമാനുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.