സൈനുൽ ആബിദീൻ സഫാരി (അഡ്വൈസറി ബോർഡ് ചെയർമാൻ), എ.വി. അബൂബക്കർ അൽ ഖാസിമി (പ്രസി.), ഇസ്മാഈൽ ഹുദവി (വർക്കിങ് പ്രസി.), സി.വി. ഖാലിദ് (ട്രഷ.).
ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു.
അബൂ ഹമൂർ നാസ്കോ ഗ്രിൽ റെസ്റ്റാറൻറിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് എ.വി. അബൂബക്കർ ഖാസിമി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീൻ ഹുദവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സക്കരിയ്യ മാണിയൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
സൈനുദ്ദീൻ തങ്ങൾ, മുഹമ്മദലി ഖാസിമി, ഇസ്മാഈൽ ഹാജി, അബ്ദുൽ മാലിക് ഹുദവി, ഇഖ്ബാൽ കൂത്തുപറമ്പ്, തായമ്പത്ത് കുഞ്ഞാലി, മുഹമ്മദലി ഹാജി, ഹമദ് മൂസക്കുട്ടി, ഹുസ്സൈൻ റഹ്മാനി, സി.വി. സൈതലവി, ഫൈസൽ വാഫി, ഫദ്ലു സാദത്ത് നിസാമി, ദാവൂദ് തണ്ടപ്പുറം, റഫീഖ് കൊണ്ടോട്ടി, ബഷീർ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
ഇസ്മാഈൽ ഹുദവി സ്വാഗതവും അബ്ദുൽ മജീദ് ഹുദവി നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായി സൈനുൽ ആബിദീൻ സഫാരി (അഡ്വൈസറി ബോർഡ് ചെയർമാൻ), മുഹമ്മദലി ഖാസിമി (വൈസ് ചെയർമാൻ), എ.വി. അബൂബക്കർ അൽ ഖാസിമി (പ്രസി.), ഇസ്മാഈൽ ഹുദവി (വർക്കിങ് പ്രസി.), കെ.ബി.കെ. മുഹമ്മദ്, മൊയ്തീൻ കുട്ടി വയനാട്, അബ്ദുൽ മാലിക് ഹുദവി, ജാഫർ കതിരൂർ (വൈസ് പ്രസി.), സക്കരിയ്യ മാണിയൂർ (ജന. സെക്ര.), അബ്ദുൽ മജീദ് ഹുദവി (ഓർഗനൈസിങ് സെക്രട്ടറി), ഇഖ്ബാൽ കൂത്തുപറമ്പ് (ഫിനാൻസ് സെക്രട്ടറി), ഫൈസൽ വാഫി (പബ്ലിക് റിലേഷൻ സെക്രട്ടറി), ബഷീർ അമ്പലക്കണ്ടി (അഡ്മിനിസ്ട്രേഷൻ സെക്രട്ടറി), സി.വി. ഖാലിദ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.