ദോഹ: രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ നേപ്പാളികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നേപ്പാൾ എംബസിയിൽ അംബാസഡറെത്തി. നാല് വർഷങ്ങൾക്ക് ശേഷമാണ് നേപ്പാൾ എംബസിയിലെ അംബാസഡർ പോസ്റ്റിലേക്ക് ആളെത്തുന്നത്. രമേഷ് പ്രസാദ് കൊയ്രാളയാണ് ദോഹയിലെ നേപ്പാളിെൻറ പുതിയ അംബാസഡറായി ചുമതലയേറ്റിരിക്കുന്നത്.
അംബാസഡർ ചുമതലയേൽക്കുന്നതിെൻറ ഭാഗമായുള്ള നടപടിക്രമങ്ങൾ രമേഷ് പ്രസാദ് കൊയ്രാള പൂർത്തിയാക്കി നേപ്പാൾ എംബസിയിൽ കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം ചാർജ്ജെടുത്തു. 2013ൽ ചില സാങ്കേതിക കാരണങ്ങളാൽ ഖത്തറിൽ നിന്നും തങ്ങളുടെ അംബാസഡറെ തിരിച്ച് വിളിക്കാൻ നേപ്പാൾ നിർബന്ധിതമാകുകയായിരുന്നു. നിലവിൽ മൂന്നര ലക്ഷത്തിലധികം നേപ്പാളി പ്രവാസികളാണ് ഖത്തറിൽ ജീവിക്കുന്നത്. ഖത്തർ ജനസംഖ്യയുടെ 13.5 ശതമാനത്തോളം വരുമിത്. പുതിയ അംബാസഡർ നിയമിതനായതോടെ രാജ്യത്തെ ആദ്യ നേപ്പാൾ സ്കൂളിെൻറയും സാംസ്കാരിക കേന്ദ്രത്തിെൻറയും നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നേപ്പാൾ സ്വദേശികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.