നാളെ നടക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്-യു.ജി-2025) ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾക്കു പുറമെ ദുബൈ, അബൂദബി, ഷാർജ, ദോഹ, റിയാദ്, മനാമ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലടക്കം വിദേശത്തും കേന്ദ്രങ്ങളുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലെ എട്ട് പരീക്ഷ കേന്ദ്രങ്ങളിലായി എണ്ണായിരത്തോളം പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷക്ക് ഇരിക്കുന്നത്. പരീക്ഷക്ക് ഹാജരാകാൻ ഒരുങ്ങുന്നവർ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി കൃത്യമായ തയാറെടുപ്പുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
തയ്യാറാക്കിയത്; പി.ടി. ഫിറോസ്
(കരിയർ ഗൈഡ്, സിജി)
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) തുടർച്ചയായി നാലാം വർഷവും ഖത്തർ കേന്ദ്രമാവുന്നു.ഞായറാഴ്ച നടക്കുന്ന പരീക്ഷക്ക് എം.ഇ.എസ് ഇന്ത്യൻ സ്കൂൾതന്നെയാണ് കേന്ദ്രം. 2022ൽ ആദ്യമായി പരീക്ഷ കേന്ദ്രം അനുവദിച്ചതു മുതൽ തുടർച്ചയായി എല്ലാ വർഷങ്ങളിലും ഖത്തറിന് നീറ്റ് സെന്റർ അനുവദിച്ചിരുന്നു.
ഖത്തറിലെ നീറ്റ് പരീക്ഷ കേന്ദ്രമായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ഖത്തർ സമയം രാവിലെ 11.30 മുതൽ ഉച്ച 2.30 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതൽ പരീക്ഷ കേന്ദ്രത്തിലേക്ക് (ഗേറ്റ് നമ്പർ അഞ്ച്) പ്രവേശനം അനുവദിക്കും. 11 മണിക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.കഴിഞ്ഞ വർഷം 591 വിദ്യാർഥികളാണ് എം.ഇ.എസ് സ്കൂളിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയത്. 18 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഠിച്ചുവളർന്ന നാട്ടിൽതന്നെ പരീക്ഷയെഴുതാനുള്ള അവസരമായി 2022ലാണ് ആദ്യമായി ഖത്തറിൽ നീറ്റ് കേന്ദ്രം അനുവദിച്ചത്. ഓരോ വർഷവും കുട്ടികളുടെ വർധിച്ച പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.