Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതയായി
ദോഹ: രണ്ടു മാസം മുമ്പ് ഹയാ സന്ദർന വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതയായി. ഊരള്ളൂർ ഊട്ടേരി പരേതനായ നാരങ്ങോളി ആലിയുടെ ഭാര്യ കാപ്പുമ്മൽ ഫാത്തിമ (79) ആണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്.
മക്കൾ: അബ്ദു റാസിഖ് എൻ (കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി-ഖത്തർ), ശരീഫ് (ഖത്തർ), അബ്ദുസ്സമദ് നാരങ്ങോളി, വി.കെ. ആയിശ ടീച്ചർ (റിട്ട. അധ്യാപിക), റഹീമ സാലിഹ്.
മരുമക്കൾ: സാലിഹ് ശിവപുരം (ഖത്തർ), സാജിദ കെ.വി, ബഷീദ കൊയിലാണ്ടി, പരേതനായ വി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ. തിങ്കളാഴ്ച രാത്രിയോടെ ഖത്തറിലെ അബൂഹമൂർ ഖബറിസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
റമദാൻ ആദ്യ വാരത്തിലായിരുന്നു ഇവർ ഖത്തറിലുള്ള മക്കളെ സന്ദർശിക്കാനായി എത്തിയത്. തിങ്കളാഴ്ച വക്റയിലെ വീട്ടിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.