നാഷണൽ പെയിന്റ്സ് ഫാക്ടറീസ് കമ്പനി അധികൃതർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ പെയിന്റ് ഉൽപന്ന നിർമാതാക്കളായ നാഷണൽ പെയിന്റ്സ് ഫാക്ടറീസ് കമ്പനി വാർഷിക ഡീലേഴ്സ് സംഗമം ഫെബ്രുവരി 15 ന് വൈകീട്ട് ആറിന് റാഡിസൺ ബ്ലൂ ഹോട്ടലിലെ ഗിവാന ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2025 ൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിയുടെ ഡീലർമാരെയും ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിക്കുകയും ആകർഷകമായ സമ്മാനങ്ങൾ നൽകുകയുംചെയ്യും.
2026ലേക്കുള്ള കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളും പുതുതായി വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളും ചടങ്ങിൽ പരിചയപ്പെടുത്തും. കമ്പനിയുടെ ടെക്നിക്കൽ ടീം ആണ് പുതിയ മാറ്റങ്ങളെക്കുറിച്ച് ചടങ്ങിൽ വിശദീകരിക്കുക. ഖത്തറിലെ നിർമാണ മേഖലയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ബിൻ സാല അൽ ഖുലൈഫി പറഞ്ഞു.
റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ അഹമ്മദ് ബിൻ സാല അൽ ഖുലൈഫി, സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ ജോൺ എബ്രഹാം, അസിന്റന്റ് ജനറൽ മാനേജർ ലിയാഖത്ത് അഞ്ചും എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.