പ്രതിഷ്ത ദാംഗി
Posted On
date_range Updated On
date_range ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടി ബിർല സ്കൂൾ വിദ്യാർഥി
ദോഹ: ബംഗളൂരുവിൽ നടന്ന ദേശീയ ജൂനിയർ സബ്ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിലെ ബിർല പബ്ലിക് സ്കൂൾ വിദ്യാർഥിനിക്ക് നേട്ടം.
മഹാരാഷ്ട്രക്കുവേണ്ടി മത്സരിച്ച പ്രതിഷ്ത ദാംഗിയാണ് രണ്ടിനങ്ങളിൽ പങ്കെടുത്ത് മെഡലണിഞ്ഞത്.
100 മീറ്റർ ബട്ടർൈഫ്ല, മെഡ്ലെ ഇനങ്ങളിലാണ് എട്ടാം ക്ലാസുകാരി മത്സരിച്ചത്. യോഗ്യതാ റൗണ്ടിൽ മികച്ച പോരാട്ടം കാഴ്ചവെച്ചശേഷം, ഫൈനലിൽ ഇടംപിടിക്കുകയും മെഡൽ സ്വന്തമാക്കുകയുമായിരുന്നു.
ബട്ടർൈഫ്ലയിൽ വെങ്കലവും, മെഡ്ലെയിൽ വെള്ളിയും നേടി. പ്രതിഷ്തയെയും മാതാപിതാക്കളെയും സ്കൂൾ പ്രിൻസിപ്പൽ ഹരിഷ് സന്ദുജ, മാനേജ്മെൻറ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.