പെരുന്നാൾദിനത്തിൽ നടുമുറ്റം പ്രവർത്തകർ ഈദ് സ്നേഹപ്പൊതിയുമായി
ദോഹ: എല്ലാവരും പെരുന്നാള്‍ദിനം ആഘോഷത്തിൽ മുഴുകുേമ്പാൾ, ജോലിയിൽ സജീവമായ സഹോദരങ്ങൾക്ക് സ്നേഹപ്പൊതിയുമായി നടുമുറ്റം പ്രവർത്തകരെത്തി. കൾചറൽ ഫോറത്തിന്റെ സഹകരണത്തോടെ 1500ഓളം സ്നേഹപ്പൊതികളാണ് ഗ്രോസറികൾ, പെട്രോൾ പമ്പ്, സലൂൺ, ഹോസ്പിറ്റലിൽ കഴിയുന്ന നിർധന രോഗികൾ തുടങ്ങിയവർക്ക് എത്തിച്ചത്.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. വീടകങ്ങളില്‍ തയാറാക്കിയതിലൊരു പങ്ക് ഉച്ചഭക്ഷണത്തിന് എത്തിച്ചുനല്‍കി ആഘോഷാവസരങ്ങളില്‍ അവരെക്കൂടി ചേര്‍ത്തുപിടിക്കുന്ന നടുമുറ്റത്തിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൾചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് വിനോദ് നായർ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.സി സെക്രട്ടറി അബ്രഹാം കണ്ടത്തിൽ ജോസഫ്, നടുമുറ്റം കോഓഡിനേറ്റർ ലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി ആമുഖപ്രഭാഷണം നടത്തി. ജോളി ജോസഫ് നന്ദിയും പറഞ്ഞു. നജ്ല നജീബ്, റുബീന മുഹമ്മദ്കുഞ്ഞി, സക്കീന അബ്ദുല്ല, ഫാതിമ തസ്നീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.