സംഗീത ആൽബം ഉയിർപ്പാടിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന്റെ നേതൃത്വത്തിൽ വൺ ടു വൺ മീഡിയയുടെ സഹകരണത്തോടെ നിർമിക്കുന്ന സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സംഗീത ആൽബമായ ‘ഉയിർപ്പാട്’ പോസ്റ്റർ മൽഹാർ സീസൺ 2 വേദിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.
ഷംല ജഹ്ഫർ രചനക്ക് സംഗീതം നൽകിയിരിക്കുന്നത് ഷഹീബ് ഷെബിയാണ്. ചലച്ചിത്ര പിന്നണി ഗായകൻ സിയാഉൽ ഹഖ് ആലപിച്ച ആൽബത്തിന്റെ സംവിധാനം മുർഷിദ് മുഹമ്മദും ഛായാഗ്രഹണം രതീഷ് ഫ്രെയിം ഹണ്ടർ എന്നിവരാണ് നിർവഹിച്ചത്. ചടങ്ങിൽ ഡോമിന്റെയും വൺ ടു വൺ മീഡിയയുടെയും പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.