മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറ ആദ്യ വാർഷിക പ്ലാനിങ്​ ഫോറത്തി​െൻറ ഓൺലൈൻ സമാപന ചടങ്ങിൽ മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈഇ സംസാരിക്കുന്നു

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം: സ്വദേശി നിയമനം ഊർജിതമാക്കുന്നു

ദോഹ: മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറ സ്​പെഷലൈസ്​ഡ്​ ടെക്​നിക്കൽ തസ്​തികകളിൽ സ്വദേശികളെ തന്നെ നിയമിക്കണമെന്ന്​ വകുപ്പ്​ മന്ത്രി അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈഇ. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വ​േദശികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണിത്​. മന്ത്രാലയത്തി​െൻറ ആദ്യ വാർഷിക പ്ലാനിങ്​ ഫോറം ഓൺലൈൻ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയിലെ ജോലിക്കാരെ പുതിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന തരത്തിലേക്ക്​ വളർത്തണം. പ്രഫഷനൽ മേഖലയിലെ വികസനത്തിനായി നിരന്തരം ഗുണനിലവാരമുള്ള പരിശീലനം നൽകണം. സ്​പെഷലൈസ്​ഡ്​ മേഖലയിലെ ജോലികളിലെ ആൾക്ഷാമം ഇത്തരത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളിലെ ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കുന്ന സ്വദേശിവത്​കരണവുമായി ബന്ധപ്പെട്ടാണ് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും പ്രത്യേക കർമപദ്ധതി തയാറാക്കുന്നത്​. വിവിധ വിഭാഗങ്ങളിൽ ഖത്തരി എൻജിനീയർമാരെ ആകർഷിക്കാനായി മന്ത്രാലയം പ്രത്യേക കർമപദ്ധതി തയാറാക്കിയിട്ടുണ്ട്​. മന്ത്രാലയത്തി​െൻറ തന്ത്രപ്രധാനമായ വിവിധ ​​പ്രക്രിയകളുടെ തുടർച്ചയാണിത്​. മന്ത്രാലയത്തിലെ ഖത്തരി എനജിനീയർമാരുടെ എണ്ണം വർഷംതോറും കൂടിവരുകയാണ്​. വിവിധ മേഖലകളിലേക്ക്​ ഇൗയടുത്ത്​ ഖത്തരികളായ വനിതപുരുഷ ജീവനക്കാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ട്​.

2021ഒാടെ ജോലിമേഖല പ്രാദേശികവത്​കരിക്കുന്ന നയത്തി​െൻറ ഭാഗമായാണിത്​. 2015 മുതൽ 2021 വരെ ഖത്തരി പൗരന്മാർക്ക്​ സ്​കോളർഷിപ്​ നൽകുകയെന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. എൻജിനീയറിങ്​, വെറ്ററിനറി മെഡിസിൻ, നിയമം, കമ്പ്യൂട്ടർ തുടങ്ങിയ മറ്റു​ സ്​പെഷലൈസ്​ഡ്​ മേഖലയിലേക്കാണിത്​.

ഖത്തരിവത്​കരണ പ്രക്രിയ വ്യാപകമാക്കാനായുള്ള പദ്ധതി ഭരണതൊഴിൽസാമൂഹികകാര്യ വകുപ്പും വ്യാപകമാക്കിയിട്ടുണ്ട്​​. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലേ​ക്കും സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്നതിനുള്ള പദ്ധതിയിലാണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നി​ല​വി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 60 ശ​ത​മാ​ന​ത്തോ​ള​മാ​ണ് ഖ​ത്ത​രി നി​ര​ക്ക്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഖ​ത്ത​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി മി​നി​മം വേ​ത​നം സം​വി​ധാ​ന​വും രൂ​പവത്​​ക​രി​ക്കാ​നും മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സർക്കാർ ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾ തന്നെ നിയമിക്കപ്പെടുന്നു എന്ന്​ ഉറപ്പാക്കും. സ്വദേശിവത്​കരണത്തി​െൻറ ഭാഗമായി 2018ൽ വിവിധ മേഖലകളിൽ നിയമിച്ചത്​ 3,777 ഖത്തരികളെയാണ്​. 3,255 ഖത്തരികൾക്ക്​ സർക്കാർ മേഖലയിലും 522 പേർക്ക്​ സർക്കാർസ്വകാര്യ സംയുക്​ത മേഖലയിലും ആണ്​ ജോലി ലഭിച്ചത്​. ഇതിൽ 1209 പേർ പുരുഷൻമാരും 2568 പേർ വനിതകളും ആണ്​.

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തി‍െൻറ നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം 'കവാദിർ'ഒൺലൈൻ പോർട്ടൽ കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചിരുന്നു.

തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനുമനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കവാദിറിലൂടെ സജ്ജമായിരിക്കുന്നത്. നിലവിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 4800 ജോലികളാണ് സ്വദേശികളെ കാത്തിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.