ഭക്ഷ്യവിപണിയിലെ സ്ഥിരത ഉറപ്പാക്കാൻ; മുനിസിപ്പാലിറ്റി മന്ത്രി സന്ദർശനം നടത്തി

ദോഹ: ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും പ്രാദേശിക ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് രാജ്യത്തെ ഭക്ഷ്യ ഉൽപാദന, വിതരണ കേന്ദ്രങ്ങളിലും ഫാമുകളിലും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ സന്ദർശനം നടത്തി. അൽ അനാം കന്നുകാലി ഫാം -ഉൽപാദന ഫാക്ടറി സന്ദർശിച്ച് അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് ഉമ്മു സലാൽ സെൻട്രൽ മാർക്കറ്റിലും പരിശോധന നടത്തി. മൊത്തവ്യാപാരത്തിനും ചില്ലറ വിൽപനക്കുമുള്ള രാജ്യത്തെ പ്രധാന ഭക്ഷ്യവിതരണ കേന്ദ്രമാണിത്. ഇവിടെ ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത മന്ത്രി ഉറപ്പുവരുത്തി. പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും ഏത് സാഹചര്യത്തിലും ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഭക്ഷ്യവിപണിയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. പ്രാദേശിക ഉൽപാദനം ശക്തിപ്പെടുത്തിയും വിതരണ ശൃംഖലകൾ നിരീച്ചും വിപണിയിലെ തടസ്സങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Municipality Minister visits to ensure stability in food market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.