ദോഹ: അന്തരിച്ച കെ.എം.സി.സി ഖത്തർ സംസ്ഥാന ഭാരവാഹിയും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ. മുഹമ്മദ് ഈസയുടെ ഓർമ പുസ്തകം പ്രസിദ്ധീകരിക്കാൻ സംസ്ഥാന കൗൺസിൽ തീരുമാനം.
അനുസ്മരണ സംഗമം ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. അലി മൊറയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
എസ്.എ.എം ബഷീർ, അബ്ദു നാസർ നാച്ചി, പി.എസ്.എം. ഹുസൈൻ, പി.പി. അബ്ദുൽ റഷീദ് , ബഷീർ ഖാൻ, കെ.ബി.കെ. മുഹമ്മദ്, കോറോത്ത് മൗലവി, നാസർ കൈതക്കാട് കാസർകോട്, ഹാഷിം നീർവേലി കണ്ണൂർ, ടി. ടി. കുഞ്ഞമ്മദ് കോഴിക്കോട്, റഫീഖ് പള്ളിയാലി മലപ്പുറം, പ്രശാന്ത് കോട്ടക്കൽ അൽഖോർ, എ.വി.എ. ബക്കർ തൃശൂർ, ജാഫർ സാദിഖ് പി.പി പാലക്കാട്, കോയ കൊണ്ടോട്ടി, അജ്മൽ ടി. കെ, റുബിനാസ് കോട്ടേടത്ത്, ഇല്യാസ് മാസ്റ്റർ സംസാരിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.