ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ കുടുംബ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. അശോകഹാളിൽ നടന്ന കുടുംബസംഗമം ഐ.സി.സി പ്രസിഡണ്ട് പി.എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാമൻ നായർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, ഇന്ത്യൻ ബിസിനസ് ഫോറം വൈസ് പ്രസിഡന്‍റ് സന്തോഷ്, കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീർ, അൻവർ സാദത്ത് (ഇൻകാസ്), കെ.കെ ഉസ്മാൻ (ഫോക്ക് ഖത്തർ), ഗഫൂർ കാലിക്കറ്റ് ( കെ.പി.എ.ക്യൂ), ഇസ്മായിൽ തെനങ്കാലിൽ (പാരിസ്ഫുഡ്), ശിഹാബുദ്ധീൻ എസ്.പി.എച്ച് (കൊയിലാണ്ടി കൂട്ടം) എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിൽ പുതിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു. സിഹാസ് ബാബുവായിരിക്കും മൂടാടി പ്രവാസി അസോസിയോഷൻ പ്രസിഡന്‍റ്. ജന:സെക്രട്ടറിയായി ഷാജി പീവീസിനേയും, വൈസ് പ്രസിഡന്‍റായി ഇസ്മയിൽ എൻ.കെയെയും, സിറാജ് പാലൂരിനേയും തെരഞ്ഞെടുത്തു. ഷാനഹാസ് എടോടി, റാസിക്ക് കെ.വി. എന്നിവർ സെക്രട്ടറി സ്ഥാനം അലങ്കരിക്കും. അഹമ്മദ് മൂടാടിയായിരിക്കും അസോസിയേഷൻ ട്രഷറർ.
അഡ്വൈസറി ബോർഡ് ചെയർമാനായി രാമൻ നായരെ തിരഞ്ഞെടുത്തു. അംഗങ്ങളായി അഷ്റഫ് കെ.പി (വെൽകെയർ ആന്‍റ് അലീവിയ), ബഷീർ വി.പി, കരീം ഒ.എ, ഹമീദ് എം.ടി, താഹ ഹംസ, മജീദ് കുണ്ടന്‍റവിട, മുരളി പി.കെ മൂടാടി, ഖാലിദ് സി.പി, കുഞ്ഞഹമ്മദ് കൂരളി എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.