അ​ഹ​മ്മ​ദ് പാ​തി​ര​പ​റ്റ​യു​ടെ 'ദോ​ഹ​യി​ൽ ന​ട​ന്നു​തീ​ർ​ത്ത വ​ഴി​ക​ൾ' പു​സ്ത​ക പ്ര​കാ​ശ​നം

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ബി​ന്ദു എ​ൻ. നാ​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'ദോ​ഹ​യി​ൽ ന​ട​ന്നു​തീ​ർ​ത്ത വ​ഴി​ക​ൾ' പു​സ്ത​ക പ്ര​കാ​ശ​നം

ദോ​ഹ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (ഐ.​എം.​എ​ഫ്) പ്ര​ഥ​മ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് പാ​തി​ര​പ​റ്റ​യു​ടെ പ്ര​വാ​സ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ അ​ക്ഷ​രാ​വി​ഷ്കാ​രം 'ദോ​ഹ​യി​ൽ ന​ട​ന്നു​തീ​ർ​ത്ത വ​ഴി​ക​ൾ' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ബി​ന്ദു എ​ൻ. നാ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

അ​ൽ ജ​സീ​റ ഇം​ഗ്ലീ​ഷ് ചാ​ന​ൽ പ്രോ​ഗ്രാം എ​ഡി​റ്റ​ർ ജോ​സ​ഫ് ജോ​ൺ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി, പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഓ​മ​ന​ക്കൂ​ട്ട​ൻ പ​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ, ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​കെ.​സി. സാ​ബു എ​ന്നി​വ​ർ ചടങ്ങിൽ സം​സാ​രി​ച്ചു. അ​ഹ​മ്മ​ദ് പാ​തി​ര​പ​റ്റ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ബി​ന്ദു എ​ൻ. നാ​യ​ർ​ക്കും ജോ​സ​ഫ് ജോ​ണി​നും ഐ.​എം.​എ​ഫി​ന്റെ ഉ​പ​ഹാ​രം എ.​പി. മ​ണി​ക​ണ്ഠ​ൻ സ​മ്മാ​നി​ച്ചു. ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് ലൈ​ബ്ര​റി​ക​ളി​ലേ​ക്കാ​യി 'ദോ​ഹ​യി​ൽ ന​ട​ന്നു തീ​ർ​ത്ത വ​ഴി​ക​ൾ' പു​സ്ത​ക​ത്തി​ന്റെ കോ​പ്പി​ക​ൾ എ.​പി. മ​ണി​ക​ണ്ഠ​നും, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ​ക്കും അ​ഹ​മ്മ​ദ് പാ​തി​രി​പ​റ്റ കൈ​മാ​റി.

ഐ.​എം.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ക്ക് അ​റ​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ർ.​ജെ. ര​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​എം.​എ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം ആ​ർ.​ജെ നി​സ അ​വ​താ​ര​ക​യാ​യി​രു​ന്നു. മാ​ധ്യ​മ -സാം​സ്കാ​രി​ക രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ സാ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Book publication of 'Roads traveled in Doha'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-06 06:01 GMT