കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ
സംഘടിപ്പിച്ച ഈദ് മജിലിസ് പെരുന്നാൾ ആഘോഷ
പരിപാടിയിൽനിന്ന്
ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യു) ഈദ് മജിലിസ് പെരുന്നാൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂൾ അൽ ഖമർ ഹാളിൽ നടന്ന പരിപാടികൾക്ക് സംഘടന ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡി ഭാരവാഹികളും വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ നേതാക്കളും ക്ഷണിക്കപ്പട്ട അതിഥികളും കെ.പി.എ.ക്യു കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഫോമ ഖത്തറിന്റെ ഗായകർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പരിപടി ആരംഭിച്ചത്. ഒപ്പന, കോൽക്കളി, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
തുടർന്നു നടന്ന സാംസ്കാരിക പരിപാടിയിൽ ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗതം പറഞ്ഞു. ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു.
അബീർ മെഡിക്കൽ സെന്ററുമായി ചേർന്ന് ജൂൺ 19 ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെയും ജൂൺ 26 ന് നടക്കുന്ന കാരംസ് ടൂർണ്ണമെന്റിന്റെയും പോസ്റ്റർ പ്രകാശനവും നടന്നു. തുടർന്ന് ഫോമ ഖത്തറിന്റെ ഗായകൾ അണിയിച്ചൊരുക്കിയ സംഗീതവിരുന്ന് ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്കുളള ഉപഹാരം പ്രസിഡന്റ് കെ.പി. ഷമീർ, ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ്, ട്രഷറർ ഷൗക്കത്ത്, പ്രോഗ്രം കൺവീനർ അബ്ദുൽ റഹീം എന്നിവരും മറ്റ് ഭാരവാഹികളും ചേർന്ന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.