ദോഹ: പൊതുജനാരോഗ്യ സംരക്ഷണവും ദോഷകരമായ പ്രാണികളുടെ വ്യാപനം കുറക്കുക എന്ന ലക്ഷ്യത്തോടെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കീടനാശിനി കാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഖത്തറിലെ മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ച് വ്യാപകമായ കീടനിയന്ത്രണ കാമ്പയിനുകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരവും സുരക്ഷിതവും വൃത്തിയുള്ളതും ആരോഗ്യകരവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 16 വരെ വിവിധ മുനിസിപ്പാലിറ്റികളിലായി 5,342 കീടനിയന്ത്രണ സേവനങ്ങൾ നടത്തി. ദോഹ മുനിസിപ്പാലിറ്റി -1,148 അപേക്ഷകളും അൽ റയ്യാൻ -1,362, അൽ ദായൻ -1,034, അൽ വക്റ -584, ഉമ്മു സലാൽ -802 എന്നിങ്ങനെയാണ് കീടനിയന്ത്രണ കാമ്പയിനുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.