‘ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ’ ഫോട്ടോഗ്രഫി മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: ഖത്തറിന്റെ പച്ചപ്പും കാർഷിക വിളകളെയും മനോ​ഹരമായി കാമറയിലാക്കിയാൽ കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരം. ഖത്തർ ഫോട്ടോഗ്രഫി സെന്ററുമായി സഹകരിച്ച് ‘ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ’ എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.

പതിമൂന്നാമത് ഖത്തർ ഇന്റർനാഷനൽ അഗ്രികൾചറൽ എക്സിബിഷൻ-അ​ഗ്രിടെക് 2026ന്റെ ഭാ​ഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രാദേശിക കാർഷിക മേഖലയുടെ പങ്ക് എടുത്തുകാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കലാപരമായ സർഗാത്മകതയും ആധുനിക ഫോട്ടോഗ്രഫി സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് രാജ്യത്തിന്റെ കാർഷിക ഭൂപ്രകൃതിയുടെ സൗന്ദര്യം എടുത്തുകാണിക്കാനാണ് മത്സരം ശ്രമിക്കുന്നത്. ഖത്തരി കാർഷിക സൗന്ദര്യവും വൈവിധ്യവും അടയാളപ്പെടുത്താൻ പ്രഫഷനൽ, അമച്വർ ഫോട്ടോഗ്രാഫർമാർക്കായുള്ള മത്സരം മൂന്ന് മാസം നീളും. 2026 ജനുവരി 15 വരെയാണ് ഫോട്ടോഗ്രാഫി അയക്കാനുള്ള അവസാന തീയതി. തുടർന്ന് ഫെബ്രുവരി 11ന് വിജയികളെ പ്രഖ്യാപിക്കും. വിജയിച്ച ഫോട്ടോഗ്രാഫുകൾ അ​ഗ്രിടെക് 2026ൽ പ്രദർശിപ്പിക്കുകയും ചെയ്യും

Tags:    
News Summary - Ministry of Municipality launches ‘Lens of Qatari Agriculture’ photography competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.