ദോഹ: ഖത്തറിലെ പാർക്കുകളിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2020ലെ പാർക്ക് സേവന ഫീസ് നിർണയം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ ഫീസ് നിരക്ക് പ്രഖ്യാപിച്ചത്. അൽ ഖോർ പാർക്കിൽ മുതിർന്നവർക്ക് 15 റിയാൽ ഈടാക്കും.
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 10 റിയാലും ഭിന്നശേഷിക്കാർക്ക് സൗജന്യ പ്രവേശനവുമാണ്. മറ്റു പരിപാടികളിലും ആഘോഷസമയങ്ങളിലും ഒരാൾക്ക് 50 റിയാലാകും ടിക്കറ്റ് നിരക്ക്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും 50 റിയാൽ നൽകണം.
തുറായ, സുഹൈൽ എന്നീ പാണ്ടകൾ വസിക്കുന്ന പാണ്ട ഹൗസിലെ പ്രവേശനത്തിന് 50 റിയാലാണ് ടിക്കറ്റ് നിരക്ക്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 25 റിയാലും വികലാംഗർക്ക് സൗജന്യ പ്രവേശനവുമാണ്. മറ്റു പാർക്കുകളിൽ ഒരാൾക്ക് 10 റിയാലാണ് പ്രവേശന ഫീസ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ച് റിയാലും ഭിന്നശേഷിക്കാർക്ക് സൗജന്യ പ്രവേശനവുമാണ്. പ്രവേശന ഫീസ് ഈടാക്കുന്ന പാർക്കുകളുടെ പൂർണ ലിസ്റ്റ് മുനിസിപ്പാലിറ്റി മന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.