ദോഹ: ഖത്തറിന്റെയും അറേബ്യൻ ഉൾക്കടലിന്റെയും മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ തിമിംഗല സ്രാവുകളുടെ പൂർണ വിവരങ്ങളുമായി കാറ്റലോഗ് പുറത്തിറക്കി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം.
വംശനാശം നേരിടുന്ന തിമിംഗല സ്രാവുകളെ സംബന്ധിച്ച് മേഖലയിൽ തന്നെ പ്രസിദ്ധീകരിക്കുന്ന ആദ്യ കാറ്റലോഗ് കൂടിയാണിത്. മേയ് എട്ടു മുതൽ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽപ്രകാശനം ചെയ്യും. അറേബ്യൻ ഉൾക്കടൽ മേഖലകളിലെ ജൈവവൈവിധ്യ സംരക്ഷണത്തിൽ ഖത്തറിന്റെ നിർണായക സംഭാവനയായാണ് മേഖലയിലെ തിമിംഗല സ്രാവുകളുടെ വിവരങ്ങൾ അടങ്ങിയ കാറ്റലോഗ്. പരിസ്ഥിതി ബോധവത്കരണം, ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള പിന്തുണ, കടൽ പരിസ്ഥിതി നിരീക്ഷണം എന്നിവയുടെ ഭാഗമാണിത്. ഖത്തറിന്റെ തീരത്ത് തിരിച്ചറിഞ്ഞ 300ഓളം തിമിംഗല സ്രാവുകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രസിദ്ധീകരണം. തിമിംഗല സ്രാവുകൾക്ക് പരിക്കേൽക്കുന്നത് കൂടിയതായി കാറ്റലോഗിലെ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 2022ൽ 15 ശതമാനമായിരുന്നു ഇവയുടെ പരിക്കെങ്കിൽ, 2023ൽ ഇത് 50 ശതമാനമായി ഉയർന്നു. ആവശ്യമായ സുരക്ഷയുടെയും ബോധവത്കരണത്തിന്റെയും പ്രാധാന്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തിമിംഗല സ്രാവുകളുടെ
സ്ഥിതിവിവരങ്ങളുമായി മന്ത്രാലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.