ബ​ലി​പെ​രു​ന്നാ​ളി​നു​ള്ള ഉ​ദു​ഹി​യ്യ ആ​ടു​ക​ൾ

സബ്‌സിഡി നിരക്കിൽ ബലിമൃഗ വിൽപന പ്രഖ്യാപിച്ച് മന്ത്രാലയം

ദോ​ഹ: ബ​ലി പെ​രു​ന്നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ വി​ശ്വാ​സി​ക​ൾ​ക്ക് ബ​ലി മൃ​ഗ​ത്തി​ന് സ​ബ്സി​ഡി പ്ര​ഖ്യാ​പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കാ​ണ് സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ബ​ലി മൃ​ഗ​ത്തെ ല​ഭ്യ​മാ​ക്കു​ന്ന​ത്. വി​ദാം ഫു​ഡ് ക​മ്പ​നി, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് സ​ബ്‌​സി​ഡി നി​ര​ക്കി​ലു​ള്ള ആ​ടു​ക​ളെ വി​ൽ​പ​ന ജൂ​ലൈ ഒ​ന്ന് വ​രെ തു​ട​രു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ലി പെ​രു​ന്നാ​ൾ കാ​ല​ത്ത് വി​പ​ണി ക്ര​മ​പ്പെ​ടു​ത്തു​ക, ച​ര​ക്കു​ക​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​ക, വി​ല സ്ഥി​ര​പ്പെ​ടു​ത്തു​ക, വി​ത​ര​ണ​വും ആ​വ​ശ്യ​ക​ത​യും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക, വി​ത​ര​ണ​ത്തി​ന്റെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന സീ​സ​ണു​ക​ളി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​യെ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ലി പെ​രു​ന്നാ​ൾ സീ​സ​ണി​ൽ മാം​സ​ത്തി​ന്റെ വി​ല​ക്ക​യ​റ്റം ത​ട​യു​ക​യെ​ന്ന​തും പ്ര​ധാ​ന​മാ​ണ്.

ത​ദ്ദേ​ശീ​യ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മാ​യ ആ​ടു​ക​ളെ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം വി​ദാം ഫു​ഡ് ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ആ​ടു​ക​ൾ​ക്കും ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ടു​ക​ൾ​ക്കും (40 കി​ലോ​യും അ​തി​ൽ കൂ​ടു​ത​ലും) 1000 റി​യാ​ലാ​യി​രി​ക്കും വി​ല​യെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ൽ ഷ​മാ​ൽ, അ​ൽ​ഖോ​ർ, ഉം​സ​ലാ​ൽ, അ​ൽ വ​ക്‌​റ, അ​ൽ ഷീ​ഹാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദാം ഫു​ഡ് ക​മ്പ​നി​യു​ടെ അ​റ​വു​ശാ​ല​ക​ളി​ൽ നി​ന്നാ​യി​രി​ക്കും ആ​ടു​ക​ളു​ടെ വി​ൽ​പ​ന. 20 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ, സാ​ധു​ത​യു​ള്ള ഖ​ത്ത​രി ഐ​ഡി കാ​ർ​ഡ് ഹാ​ജ​രാ​ക്കു​ന്ന ഓ​രോ പൗ​ര​നും ഒ​രാ​ട് എ​ന്ന തോ​തി​ലാ​യി​രി​ക്കും വി​ൽ​പ​ന ന​ട​ത്തു​ക. ലോ​ഡി​ങ്, അ​റ​വ്, ക​ട്ടി​ങ്, പാ​ക്കേ​ജി​ങ് എ​ന്നി​വ​യ​ട​ക്കം 50 റി​യാ​ൽ അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കും.

ആ​ടു​ക​ളെ വി​ൽ​ക്കു​ന്ന​വ​ർ സ​ബ്‌​സി​ഡി നി​ര​ക്കു​ക​ളും വി​ൽ​പ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചാ​ന​ൽ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു

Tags:    
News Summary - Ministry announces sale of sacrificial animals at subsidised rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.