ദോഹ: ദോഹ മെട്രോ യാത്രക്കാരുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താ ൻ ഖത്തർ റെയിൽ. ഇതിെൻറ ഭാഗമായി വെസ്റ്റ് ബേ മേഖലയിലെ മെട്രോ യാത്ര ക്കാർക്കായി ‘മെട്രോ എക്സ്പ്രസ് സർവിസ്’ എന്ന പുതിയ വാഹനസംവിധാനം ആ രംഭിച്ചു. സൗജന്യമായി ഉപയോഗിക്കാവുന്ന ഒരേ സമയം മറ്റുള്ളവർക്കും കയറാവുന്ന പരീക്ഷണ സർവിസ് ആണ് മെട്രോ എക്സ്പ്രസ്. നിലവിൽ വെസ്റ്റ് ബേ ക്യു.െഎ.സിയെയും ഡി.ഇ.സി.സി സ്റ്റേഷൻ മേഖലയെയും ബന്ധിപ്പിക്കുന്നതാണ് ഇൗ സൗകര്യം.
മെട്രോ എക്സ്പ്രസ് സർവിസ് ഉപയോഗെപ്പടുത്തിയാൽ ഡി.ഇ.സി.സി മെട്രോ സ്റ്റേഷനിലേക്കും വെസ്റ്റ് ബേ ക്യു.െഎ.സി മെട്രോ സ്റ്റേഷനിലേക്കും എളുപ്പത്തിലും വേഗത്തിലും എത്താൻ സാധിക്കും. വെസ്റ്റ്ബേ മേഖലയിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ളവർക്ക് ഇൗ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രക്കും ഇൗ സൗജന്യസേവനം ഏെറ ഉപകരിക്കും. ദോഹ മെട്രോ ഉപഭോക്താക്കൾക്കുവേണ്ടി മാത്രമാണ് ഇൗ സംവിധാനം. ഖത്തർ റെയിലുമായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ കഴിയുക. മെട്രോ യാത്രയിൽ തിരക്കുള്ള സമയത്താണ് ഉപയോഗിക്കാനാവുക. നിലവിൽ ദോഹ െമട്രോ പ്രവർത്തിക്കുന്ന രാവിലെ ആറുമുതൽ രാത്രി 11 വരെയാണ് മെട്രോ എക്സ്പ്രസ് സർവിസും പ്രവർത്തിക്കുക.
പ്രത്യേക ആപ് വഴി മെട്രോ എക്സ്പ്രസ് ബുക്ക് ചെയ്യാൻ കഴിയും. പല ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് ഒരു മെട്രോ എക്സ്പ്രസ് വാഹനത്തിൽ മേൽപറഞ്ഞ രൂപത്തിൽ യാത്ര ചെയ്യാനാകും. ആപ് വഴി ബുക്ക് ചെയ്യുന്നവരെ ഇടക്ക് നിർത്തി അവരെയും കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാർഥത്തിലാണ് ഇൗ സേവനം സൗജന്യമായി തുടങ്ങുന്നത്. മെട്രോ എക്സ്പ്രസ് സർവിസിെൻറ ആവശ്യകത കൂടി വരുന്ന ഘട്ടത്തിൽ ഇതു വ്യാപിപ്പിക്കും. വെസ്റ്റ്ബേ മേഖലയിലെ മറ്റു ഗതാഗതക്കുരുക്കുകൾ കുറക്കാൻ പുതിയ സംവിധാനം ഉപകരിക്കും. സ്വകാര്യകാറുകളുടെ എണ്ണവും കുറയും. യാത്രക്കാർക്ക് മറ്റു വാഹനങ്ങൾ കാത്തുനിന്നുള്ള സമയ നഷ്ടവും ഒഴിവാക്കാം. യാത്രക്കാർക്ക് സംയോജിത യാത്രാസൗകര്യങ്ങൾ നൽകുന്നതിെൻറ ഭാഗമായാണ് ഖത്തർ റെയിൽ പുതിയ സംവിധാനവും ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.