മെട്രോ ലിങ്ക് ബസുകൾ
ദോഹ: ജൂലൈ 31 മുതൽ രണ്ട് പുതിയ മെട്രോ ലിങ്ക് സർവിസുകൾ കൂടി ആരംഭിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. അതേദിവസംതന്നെ നേരേത്ത നിർത്തിവെച്ച മറ്റു രണ്ട് സർവിസുകൾ കൂടി പുനരാരംഭിക്കും. സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിൽനിന്നും അൽ മിർഖാബ്, സലാത മേഖലയിലേക്കാണ് എം 311 സർവിസ് യാത്ര നടത്തുന്നത്.
നാഷനൽ മ്യൂസിയം മെട്രോ സ്റ്റേഷനിൽനിന്നും മുറൈഖിലേക്ക് എം 315 സർവിസും പുതുതായി യാത്ര ആരംഭിക്കും. ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലാണ് ഇവ രണ്ടും ഓടുന്നത്.
ഹമദ് ആശുപത്രി-അൽ സദ്ദ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള എം 210, ബിൻ മഹ്മൂദ് മെട്രോ സ്റ്റേഷനിൽനിന്നുള്ള എം 302 സർവിസുകൾ ഇടവേളക്കു ശേഷം പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽനിന്നും രണ്ടു മുതൽ അഞ്ചു കിലോമീറ്റർ പരിധിയിലാണ് ലിങ്ക് സർവിസുകൾ നടത്തുന്നത്.
ശനി മുതൽ വ്യാഴംവരെ രാവിലെ ആറ് മുതൽ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ ആറു മുതൽ അർധരാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ ഉച്ച രണ്ടു മുതൽ അർധരാത്രി 12 വരെയുമാണ് സർവിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.