എം.ഇ.എസ് കോളജ് വളാഞ്ചേരി പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range എം.ഇ.എസ് കോളജ് അലുമ്നി സംഗമം
ദോഹ: വളാഞ്ചേരി എം.ഇ.എസ് കോളജ് പൂർവവിദ്യാർഥികൾ ദോഹയിൽ സംഗമിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പ്, സംഗമങ്ങൾ എന്നിവക്കു യോഗം അംഗീകാരം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് ജെൻസർ സ്വാഗതം പറഞ്ഞു.
അലുമ്നി പ്രസിഡന്റ് ഡോ. നയീം മുള്ളുങ്ങൽ അധ്യക്ഷനായി. മുതിർന്ന അംഗം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി. ശരീഫ് പദ്ധതികൾ അവതരിപ്പിച്ചു. ഫൈറൂസ്, ജമാലുദ്ധീൻ, വിവേക്, ആലുങ്ങൽ ജസീർ, രാഹുൽ, ഹാഷിം കല്ലുങൽ സംസാരിച്ചു. സിദ്ദീഖ് ചെറുവല്ലൂര്, സക്കീർ, ഷബ്‌ന, സുഫൈദ, മുഹ്സിൻ, ലതീഫ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.