യുനീക് ഖത്തർ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ബർവ സിറ്റി എഫ്.സി ട്രോഫിയുമായി സംഘാടകരോടൊപ്പം
ദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക് ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ 4 അൽ വകറയിലെ ജെംസ് സ്റ്റേഡിയത്തിൽ സമാപിച്ചു. യുനീക് കായിക വിഭാഗത്തിന്റെ പന്ത്രണ്ടാമത്തെ ഇവന്റായിരുന്നു ഇത്. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് 10 ടീമുകളിലായി 120ൽ പരം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ സിറ്റി എഫ്.സി ജേതാക്കളും അൽ ഫലാഹ് എഫ്.സി റണ്ണർ അപ്പും ആയി.
പ്ലയർ ഓഫ് ദ ടൂർണമെന്റ് ആയി അൽ ഫലാഹ് എഫ്.സിയിലെ ഷർനാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ബർവ സിറ്റി എഫ്.സിയിലെ അസ്കർ, ടോപ് സ്കോറയി അൽ ഫലാഹ് എഫ്.സിയിലെ മുർഷിദ്, ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയി ബി.സി എഫ്.സിയിലെ അബ്ദുൽ കരീമിനെയും തിരഞ്ഞെടുത്തു.
ഫെയർ പ്ലേ അവാർഡിന് സ്ട്രൈക്കേഴ്സ് എഫ്.സിയും അർഹരായി. യുനീക് പ്രസിഡന്റ് ബിന്ദു ലിൺസന്റെ അധ്യക്ഷതയിൽ നടന്ന വർണാഭമായ സമാപന ചടങ്ങിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, യുനീക് അഡ്വൈസറി ചെയർപേഴ്സൻ മിനി ബെന്നി, ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്, ഐ.സി.ബി.എഫ്, എം.സി മെംബർ മിനി സിബി, ട്രഷറർ ഇർഫാൻ ഹബീബ്, സ്പോർട്സ് ഹെഡ് രാജലക്ഷ്മി, പ്രൊട്ടക്ടോൾ ഹെൽത്ത് ടീം ലീഡർ ബേസിൽ, റാഗ് ട്രാവൽസ് മാനേജർ റബീഹ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും കൈമാറി.ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബനും ഫൈനലിൽ മത്സരിച്ച ടീം അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങൾ വേറിട്ട അനുഭവമായി. യുനീക് സ്പോർട്സ് ലീഡ് രാജലക്ഷ്മി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.