വിവാഹത്തിന്​ മുമ്പ്​ വൈദ്യ പരിശോധന നിർബന്ധമാക്കണമെന്ന് സർവേ റിപ്പോർട്ട്

ദോഹ: സ്​ത്രീകളിലും പുരുഷൻമാരിലും വിവാഹ പൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കണമെന്ന് സർവേ റിപ്പോർട്ട്. വിവാഹമോചനത്തിെൻ്റ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് അതീവ ഗൗരവപരമായി കാണണമെന്ന നിർദേശമാണ് പലരും ഉന്നയിക്കുന്നത്. ആരോഗ്യ പരിശോധനക്ക് പുറമെ മാനസിക നില കൂടി പരിശോധനക്ക് വിധേയമാക്കണമെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നിരിക്കുന്നത്. ദാമ്പത്യ ബന്ധത്തിലെ സംസ്​ക്കാരം, പെരുമാറ്റ രിതി എന്നിവ മനസ്സിലാക്കുന്നതിന് പ്രത്യേക കൗൺസിലിങ്​ നൽകേണ്ടതുണ്ടെന്നും സർവേയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. 

ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ദമ്പതികളാകാൻ പോകുന്ന യുവാവും യുവതിയും പുതിയ ജീവിതത്തെ സംബന്ധിച്ച് ബോധ്യപ്പെടണം. നിസ്സാരമായ കാര്യങ്ങൾ പോലും ഉൾകൊള്ളാൻ കഴിയാത്ത അവസ്​ഥയിലേക്ക് ദമ്പതികൾ മാറിപ്പോകുന്നത് അപകടകരമായ അവസ്​ഥയാണ് സൃഷ്​ടിക്കുന്നത്. 
വിവാഹ മോചനം ഇന്ന് സമൂഹം നേരിടുന്ന ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറിയതായും സർവേയിൽ സംബന്ധിച്ച സ്വദേശികളും വിദേശികളും അഭിപ്രായപ്പെട്ടു. 

കുടുംബ ജീവിതത്തിലെ പ്രധാന വില്ലൻ മാനസികമായ അകൽച്ചയാണന്ന് അബ്​ദുറഹ്മാൻ ലങ്കാവി അഭിപ്രായപ്പെട്ടു. പരസ്​പരം അംഗീകരിക്കാനോ ഉൾകൊള്ളാൻ ചില ദമ്പതികൾ തയ്യാറാകുന്നില്ല. സാമ്പത്തിക പ്രശ്നം മാത്രമല്ല മാനസിക അസ്വാസ്​ത്യവും ഒരു പരിധി വരെ വിവാഹ മോചനത്തിന് കാരണമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്​പരം അറിയുന്നതിനും വിട്ടുവീഴ്​ച്ചകൾക്ക് സന്നദ്ധമാകാനും ദമ്പതികൾക്ക് മുൻകൂട്ടി തന്നെ ബോധവൽക്കരണം നൽകണമെന്നും ലങ്കാവി വ്യക്തമാക്കി. കാലഘട്ടത്തി​​െൻറ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഇരുവരും വിട്ടുവീഴ്​ച്ച ചെയ്ത്​ മുൻപോട്ട് പോകൽ അനിവാര്യമാണന്ന് അലി അൽഖലീഫ അഭിപ്രായപ്പെട്ടു. ശാരീരിക–മാനസിക പരിശോധന വിവാഹത്തിന് മുൻപ് നടത്തുന്നത് എന്തുകൊണ്ടും ഉത്തമമാണെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ ഘട്ടങ്ങളിൽ മറ്റുള്ളവരുമായി എങ്ങിനെ ഇടപെടണമെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി പ്രത്യേക പരിശീലനം നൽകുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹത്തിനുളള നിബന്ധനയായി ഇത്തരം ക്ലാസുകളിൽ പങ്കെടുത്തതി​​​െൻറ സർട്ടിഫിക്കറ്റ് അനിവാര്യമാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും  അദ്ദേഹം വ്യക്തമാക്കി. 
 

Tags:    
News Summary - medical test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.