ദോഹ: മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരത്തിനുള്ള ഖത്തറിലെ രജിസ്ട്രേഷൻ അവസാനിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് ചടങ്ങിൽ പുരസ്കാരം നൽകുക. ഡിസംബർ അഞ്ചിന് അൽ വക്റ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ പുരസ്കാരച്ചടങ്ങ് നടക്കും. മബ്റൂകിന്റെ മൂന്നാം സീസണിനാണ് ഇത്തവണ വേദിയാകുന്നത്. കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയില്‍ പത്താം ക്ലാസ്, പ്ലസ് ടു ഫൈനല്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയവരെയുമാണ് മീഡിയവൺ ആദരിക്കുന്നത്.
ഖത്തറിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാര വിതരണം. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ രാഷ്ട്രങ്ങളിലെ പുരസ്കാരദാനച്ചടങ്ങുകൾക്ക് ശേഷമാണ് ദോഹയിൽ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.