മീഡിയവൺ ഖിഫ് സൂപ്പർകപ്പിൽ ഫ്രണ്ട്സ് ഓഫ് തൃശൂർ-കുവാഖ് ഖത്തർ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range മീഡിയവൺ-ഖിഫ് ഫുട്ബാൾ ഫ്രണ്ട്സ് ഓഫ് തൃശൂരിന് ജയം
ദോഹ: മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ വെള്ളിയാഴ്ച നടന്ന അവസാന മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് തൃശൂരിന് ജയം. ദോഹ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ കുവാഖ് കണ്ണൂരിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് തൃശൂർ കീഴടക്കിയത്. കളിയുടെ ആറാം മിനിറ്റിൽ സുബൈർ സാലിഹും, 32ാം മിനിറ്റിൽ അലോഷിയും തൃശൂരിന്റെ വിജയം കുറിച്ച ഗോളുകൾ നേടി. കുവാഖ് താരം ഹംദാൻ അഹ്മദ് മത്സരത്തിലെ താരമായി. ടൂർണമെന്റിൽ ഫ്രണ്ട്സ് ഓഫ് തൃശൂരിന്റെ രണ്ടാം ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.