മീഡിയ വൺ ഗീത് മൽഹാർ സംഗീത പരിപാടിയിൽ ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന് മീഡിയവണ്‍ മാനേജിങ് കമ്മിറ്റി അംഗം എം. സാജിദ് ഉപഹാരം നൽകുന്നു

മീഡിയവണ്‍ ഗീത് മല്‍ഹാര്‍: പാടിത്തിമിർത്ത രാവ്; ആസ്വദിച്ച് സംഗീതമഴ

ദോഹ: കോവിഡിന്‍റെ ദുരിതകാലത്തെ അതിജയിച്ച പ്രവാസലോകത്തിന് മുന്നിൽ സംഗീതമഴകൊണ്ട് ആഘോഷമൊരുക്കി മീഡിയവണ്‍ ഗീത് മല്‍ഹാര്‍. ദോഹ ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളിലെ വിശാലമായ വേദിയില്‍ കണ്ണൂര്‍ ശരീഫ്, മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, സൂരജ് സന്തോഷ്, ക്രിസ്റ്റകല, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ വേദിയെ ഇളക്കിമറിച്ചു. കൊടുംചൂടില്‍ പുതുമഴ നനഞ്ഞ സംതൃപ്തിയോടെയാണ് സംഗീതാസ്വാദകര്‍ പരിപാടി ആസ്വദിച്ചത്. മാപ്പിളപ്പാട്ടുകളും അടിപൊളി പാട്ടുകളും ഗസലുമൊക്കെയായി എല്ലാത്തരം സംഗീതാസ്വാദകര്‍ക്കുള്ള വിഭവങ്ങളും ഗീത് മല്‍ഹാറിലുണ്ടായിരുന്നു.

ഖത്തറില്‍ മീഡിയവണിന്റെ പുതിയ സംരംഭമായ എം വണ്‍ ഇവന്റ്സിന്റെ ലോഗോ പ്രകാശനവും നടന്നു. ഉദ്ഘാടനച്ചടങ്ങില്‍ മീഡിയവണ്‍ മാനേജിങ് കമ്മിറ്റി മെംബര്‍ എം. സാജിദ്, മീഡിയവണ്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ പി.കെ. മുഹമ്മദ്, മിഡീലീസ്റ്റ് മാര്‍ക്കറ്റിങ് ആൻഡ് സെയില്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ സീനിയര്‍ മാനേജര്‍ പി.ബി.എം. ഫര്‍മീസ്, ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, മീഡിയവണ്‍-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ട് കമ്മിറ്റി ചെയര്‍മാര്‍ റഹീം ഓമശ്ശേരി, പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി കെ.സി. അബ്ദുല്ലത്തീഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു. ഗീത് മല്‍ഹാര്‍ മുഖ്യ സ്പോണ്‍സര്‍മാരായ ഗ്രാന്‍റ് ഹൈപര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ടീം ടൈം പ്രതിനിധി ജംഷാദ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.